Skip to main content

Posts

മനുഷ്യനും ജിന്നും

  മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു. തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ   ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ. കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട്  മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.        കഥക്കുള്ളിലെ മറ്റൊരു കഥയിൽ  നിന്ന്,  അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.   ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ  കഥയെ    തേടുന്ന അഡ്വഞ്ചറസ്    ആയ ഒരു ഭ്രാന്തിയും.   മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്...
Recent posts

തേങ്ങുന്ന മലയാളി പുരുഷന്മാര്‍ !!!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ??? ‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!! ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ്...

ദേശീയ പണിമുടക്ക്‌ - കെട്ട കാലത്തെ പ്രസക്തി

ദേശീയ പണിമുടക്ക് –മാറിയ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രസക്തി പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ പൌരന് എന്താണ് പ്രതീക്ഷയേകുന്നത് എന്ന ചോദ്യം ഇന്നില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നൊരു ചോദ്യമാണ്. പ്രതീക്ഷകളാണല്ലോ മനുഷ്യര്‍ക്ക്‌ എന്നും പ്രചോദനം. അണ്ണാന്‍ കുഞ്ഞിനും തന്നാലാവും വിധം പൊതുസമൂഹത്തില്‍ ഇടപെടല്‍ നടത്താന്‍ ചിലപ്പോഴെങ്കിലും സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവൂ- ഭരിക്കുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍ സംബന്ധിച്ചാവുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെയാണ് ഈ പ്രതീക്ഷയറ്റ കാലത്തും ലോകം പുതുവര്‍ഷത്തെ വരവേല്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളുടെ   നേതൃത്വത്തില്‍ ദേശീയ പണിമുടക്കിലേക്ക് കടക്കുന്നത്.   എന്ത് കൊണ്ട് ഒരു ദേശീയ പണിമുടക്ക്‌ എന്ന ചോദ്യത്തെ പിന്നെന്താണ് ചെയ്യേണ്ടത് എന്ന മറുചോദ്യം കൊണ്ട് നേരിടേണ്ടി വരുന്നുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഇരുന്ന് വല്ലപോഴുമെങ്കിലും കേള്‍കേണ്ടി വരാറുള്ള കാര്യമാണ് “ ഞങ്ങള്‍ അടച്ച ടാക്സിന് ശമ്പളം എണ്ണി വാങ്ങിച്ചിട്ടാണ് ഇവിടെ ഇരുന്ന് ഞെളിയുന്നത് എന്ന് മറക്കണ്ട എന്ന് ”. അടക്കുന്ന നികുതിയെ കുറിച്ച് വ്യക്തമായി ബോധ്യമുള്ളത് കൊണ്ടും പൊതുസമ...

40 സെക്കൻറിലെ കൈ

ഇന്ന് ലോക മനസികാരോഗ്യ ദിനമാണ്. 1992 ലാണ് WHO ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം ലോകത്തോട് വിളിച്ച് പറയുന്നത്.1994 മുതൽ ഓരോ വർഷവും ഓരോ തീം മുന്നോട്ട് വയ്ക്കുകയും ചെയ്തു. 2019ലെ തീം ആത്മഹത്യ തടയലും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം ഉയർത്തുകയെന്നതുമാണ്. WHO യുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ഒരു മനുഷ്യ ജീവൻ കവരുന്നത് ആത്മഹത്യയാണെന്നാണ്. പ്രത്യേകിച്ചും 15-29 പ്രായത്തിൽ പെട്ടവർ. ഓരോ 40 സെക്കന്റും എന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒരു കണക്കാണ്. അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങൾ തെളിയിക്കുന്നത് ഏകാകികളുടെ എണ്ണംകൂടിവരുന്നുവെന്നാണ് പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. വികസ്വര രാജ്യങ്ങളിൽ ഇത്തരം പഠനങ്ങൾ നടക്കുന്നുണ്ടോ അതെത്രത്തോളം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ട് എന്നതാണ്. പറഞ്ഞ് വന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും ഇനി ഒരു തിരിച്ച് പോക്കില്ലെന്ന് തീരുമാനിക്കുന്ന ഒരിക്കലെങ്കിലും തീരുമാനിച്ച ആളുകളെക്കുറിച്ചാണ്.   ആത്മഹത്യ ചിലരെങ്കിലും കരുതുംപോലെ ഒരു ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല. അവസാനമില്ലാത്ത ശ്വാസം മുട്ടിക്കുന്ന വേദനയുടെ, ഓടി ഓടി അഭയം തേടി തോറ്റു പോയൊരാളുടെ ഏറ്റുപറച്ചിലാണ്. തൊണ...

ബാങ്ക്

ഓരോ മനുഷ്യരും ഓരോ ബാങ്ക് ആണ്!!! സാമ്പത്തികവര്‍ഷക്കണക്കില്‍ ലാഭനഷ്ടങ്ങള്‍ കൂട്ടികിഴികാതെ ഓഡിറ്റ്‌ നടത്താതെ അടുക്കും ചിട്ടയും ഇല്ലാത്തതെങ്കിലും ഓരോരുത്തരും ഒരു ബാങ്ക് ആണ്. യുണിയനും അസോസിയേഷനും ഇല്ലാത്ത എന്നാല്‍ രാഷ്ട്രീയമുള്ള കാഴ്ചപ്പാടുള്ള ബാങ്ക് - ചിലയിടങ്ങളില്‍ അതും ഉണ്ടാവില്ല. അവിടെ നിങ്ങള്‍ സ്നേഹത്തിന്‍റെയും വെറുപ്പിന്റെയും വാത്സല്യത്തിന്റെയും കാമത്തിന്റെയും അറപ്പിന്റെയും കൊതിയുടെയും ത്രിഷ്ണയുടെയും അഹങ്കാരത്തിന്റെയും പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത വേറെ എന്തിന്‍റെ ഒക്കെയോ അക്കൌണ്ടുകള്‍ തുറകുന്നു. ചിലത് ഒരു ഇടപാടുകള്‍ ഇല്ലെങ്കിലും എന്നും പുതുതായി തന്നെ നിലനില്‍കും. ചിലവ എന്നും ഇടപാടുകള്‍ ഇല്ലെങ്കില്‍ ഡോര്‍മന്റ് അല്ലെങ്കില്‍ ഇനോപറേറ്റിവ് എന്നൊകെ കാണിച്ചു തുടങ്ങും. എന്നിട്ടും നമ്മള്‍ പോലുമറിയാതെ അക്കൌണ്ടുകള്‍ ഒകെ ക്ലോസ് ചെയ്തു കൊണ്ടുപോകും. മറ്റു ചിലരുണ്ട്. എന്നോ തുറന്ന അക്കൌന്റ് ദീര്‍ഘ കാലം ഇടപാടുകള്‍ സൂക്ഷിക്കും. പയ്യെ പയ്യെ അക്കൌണ്ടിലെ ഇടപാടുകള്‍ കുറക്കും. പക്ഷെ ഒരിക്കലും ക്ലോസ് ചെയ്യില്ല. ഓരോ വാര്‍ഷികങ്ങല്കും കൃത്യമായി അക്കൌണ്ട് പുതുക്കി കൊണ്ടിരിക്കും..ക്ലോസ് ചെയ്ത...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...

ഗൌരി ലങ്കേഷിന്റെ കൊലപാതകം നമ്മെ ഓര്‍മിപ്പിക്കുന്നത്‌

പേനയ്ക് പടവാളിനെക്കാള്‍ മൂര്‍ച്ചയുണ്ടെന്നു പറയാറുണ്ട്‌.ഒരു പടവാള്‍ കൊണ്ട് നേടിയ വലിയ സാമ്രാജ്യങ്ങള്‍ തകര്‍ക്കാന്‍ ഒരു പേന മതി!!! ലോകം മാറ്റി മറിച്ച വിപ്ലവങ്ങള്‍ പലതും പേനത്തുമ്പില്‍ നിന്നും പിറന്നു വീണവയാണ്.ലോകത്തെ എല്ലാകാലത്തേക്കുമായി മാറ്റി മറിച്ച കമ്മ്യുണിസ്റ്റ് വിപ്ലവം പിറന്നതും പേനത്തുമ്പിലൂടെ. Courtesy:Google  സോക്രട്ടീസിന്‍റെ മരണം ചിത്രകാരന്‍റെ ഭാവനയില്‍ ചിന്തിക്കാന്‍ പഠിപ്പിച്ചു എന്ന ‘തെറ്റിന്’, അതിലൂടെ യുവാക്കളെ ‘വഴിതെറ്റിച്ചതിന്’ സോക്രട്ടീസിന് വിധികപ്പെട്ടത്‌ മരണമായിരുന്നു. അത്ഭുതമില്ല,എന്തിനു അധികാരികള്‍ അന്നും ഇന്നും ചിന്തകരെ എഴുത്തുകാരെ ഭയപ്പെട്ടിരുന്നു എന്നതിന്. എം എം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കരും  പിന്നെ ഇപ്പോള്‍ ഗൌരി ലങ്കേഷും നാം ജീവിക്കുന്ന കാലത്തിന്‍റെ ഭീകരതയുടെ ഓര്‍മപെടുതലാണ്. പെരുമാള്‍ മുരുഗന്‍ കൊല്ലപെട്ടില്ലായിരിക്കാം.പക്ഷെ ഒന്നുണ്ട്, ഒരു എഴുത്തുകാരനെകൊണ്ടു ‘എഴുത്തുകാരനായ പെരുമാള്‍ മുരുഗന്‍ മരിച്ചിരിക്കുന്നു ഇനി ജീവിക്കുന്നത് പി മുരുഗന്‍ എന്ന അധ്യാപകന്‍ മാത്രം’ എന്ന് പറയിപ്പിക്കുന്നിടത്ത്, ആ ഗതികേ...