ആവലാതികള്‍ സ്നേഹത്തിന്‍റെ
ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല്
തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍
മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും
കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ് കോളുകളില്‍, വിറയാര്‍ന്ന
ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി
സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി
വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍
ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു.
അമ്മച്ചിയല്ലാതെ എനിക്ക്
വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത് എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു
കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ അയാള്‍
എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ
നിറഞ്ഞു നിന്നവന്‍.
എന്‍റെ ആവലാതികളുടെ ഭാരം
ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ
അവസാനം. ഗര്‍ഭജലത്തിന്‍റെ സുരക്ഷയിലെന്ന പോലെ അയാളുടെ കഥകള്‍ കേട്ട്, താരാട്ടുകള്‍
കേട്ടു ഞാന്‍ ഉറങ്ങി. അവനോളം തണലാവാന്‍, ഞാനാവാന്‍ എനിക്ക് പോലും
കഴിഞ്ഞിട്ടില്ല.എന്‍റെ ഹൃദയത്തില്‍ ആവലാതികള്‍ക്ക് മാത്രമായൊരു ഇടം കെട്ടിയിട്ടു.
അവനോട് ബോധിപ്പിക്കാന്‍ ഞാന്‍ പുതിയ ആവലാതികളെ ഇല്ലാഞ്ഞിട്ടും കണ്ടെത്തി...ആവലാതികള്‍
സ്നേഹത്തിന്‍റെ ഭാഷയാണെന്ന് എനിക്ക് അന്നാണ് മനസ്സിലായത്.
എന്നോട് മാത്രമായി ആവലാതികള്‍
ബോധിപ്പിച്ച ഒരാള്‍ കൂടിയെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ എനിക്കാരായിരുന്നു എന്ന്
ചോദിച്ചാല്‍ ഇന്നും എനിക്കറിയില്ല.അയാളോട് എന്‍റെ ആവലാതികള്‍ ഒന്നും ഞാന്‍ ബോധിപ്പിച്ചിട്ടില്ല.
അല്ലെങ്കില്‍ അവന് അതൊന്നും മനസിലായിട്ടില്ല. സ്വന്തം മനസ്സിന്‍റെ തടവറയില്‍
പെട്ടുപോയ ഒരു കുട്ടിയെ എന്നില്‍ അല്ലാതെ കണ്ടത് അന്നാണ്. അയാളില്‍ ഒരു
കുട്ടിയുണ്ടായിരുന്നു. കാണുന്ന കാഴ്ചകള്‍ ഒകെ അമ്മയോട് വന്ന് പറയുന്ന കുട്ടിയുടെ
കൌതുകത്തോടെയാണ് അയാള്‍ എന്നോട് സംസാരിച്ചത്. കാണുന്ന കാഴ്ചയും ആളുകളും ഭാവിയും
ഭൂതവും ഒക്കെ അയാള്‍ എന്നോട് പറഞ്ഞു. തകര്‍ന്ന് പോയ കുടുംബത്തിന്‍റെ കുട്ടിക്കാല
ഓര്‍മകളാണ് ഞങ്ങള്‍ക്ക് പൊതുവായി ഉണ്ടായിരുന്നത്. ഞാന്‍ എന്‍റെ അമ്മച്ചിയെക്കുറിച്ച്
ഓര്‍ത്തു ആവലാതിപ്പെട്ടപോള്‍ അവന്‍ എന്നെ കളിയാക്കി. നിന്നെ ഒഴിച്ച് ഈ ലോകത്തുള്ള
എല്ലാത്തിനെക്കുറിച്ചും നീ എന്തിനാണിങ്ങനെ ആവലാതി പെടുന്നത് എന്ന്.വന്നു വന്നു നീ
എന്നെ കുറിച്ചും ആവലതിപെട്ടു കൊണ്ടിരിക്കുന്നു എന്ന്??? എന്‍റെ മുന്നിലിരുന്ന്
സിഗരറ്റ് വലിക്കാന്‍ ഞാന്‍ ഒരാളെയേ അനുവദിച്ചിട്ടുള്ളൂ. എന്നെകുറിച്ച് സ്വയം
ബോധ്യമില്ലാത്ത എന്‍റെ തോളില്‍ ചാരി ഇരുന്നു അയാള്‍ സിഗരറ്റ് വലിച്ചു. എന്‍റെ
ആവലാതികളെ കേട്ടുകൊണ്ട്. പിന്നെ ഒരിക്കല്‍
ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറത്തേക്ക് പോയിട്ടും എന്നും എന്നിലേക്ക് മാത്രമായി
തിരിച്ചു വന്നു കൊണ്ടേ ഇരുന്നു. അയാള്‍ നിനക്കാരാണ് എന്ന ചോദ്യം എന്‍റെ ചുറ്റും
കിടന്നു വട്ടം കറങ്ങിയിട്ടും അയാള്‍ എന്നോട് ആവലാതികള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഒടുക്കം ക്ഷമ കെട്ടു ശരിക്കും ഞാന്‍ നിനക്ക് ആരാണെന്ന ചോദ്യത്തിന് എനിക്ക് കിട്ടിയ
ഉത്തരം “ എനിക്ക് ഭ്രാന്തിലേക്ക് ദൂരം കുറയാതിരികുന്നത് നിന്‍റെ സ്വരം കേള്‍കുമ്പോള്‍
മാത്രമാണെന്ന്” പറഞ്ഞു കളഞ്ഞു അയാള്‍!!!
പിന്നീടൊരിക്കല്‍ “നിന്‍റെ സ്വരം
കേള്കുന്നത് കൊണ്ട് മാത്രം എനിക്ക് ഭ്രാന്തിലേകുള്ള ദൂരം കുറയുന്നു” എന്ന്
പറഞ്ഞപോള്‍ “നിനക്ക് വേണ്ടി നിന്നിലേക്ക് വരാതിരിക്കാന്‍ ശ്രമിക്കാം” എന്ന്
പറഞ്ഞവന്‍.പിന്നീട് അയാള്‍ എന്നെ അന്വേഷിച്ചപ്പോള്‍ ഒക്കെ ഞാന്‍ എന്നെ തന്നെ
മറന്നത് പോലെ അഭിനയിച്ചു. നിന്നെ ഓര്‍ക്കാന്‍ എനിക്കെവിടെ നേരമെന്ന് വരെ പറഞ്ഞു!!!
നിന്നെ ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞിട്ടും വെറുതെ നിനക്ക് വേണ്ടി മാത്രമായി ഞാന്‍
ആവലാതിപ്പെട്ടു. നിന്‍റെ ആവലാതികള്‍ കേള്‍ക്കാതായപ്പോള്‍ മുതല്‍ എനിക്കും എന്തോ
ആവലാതികള്‍ ഇല്ലാതായി.
പറയാനും കേള്‍ക്കാനും
ആവലാതികള്‍ ഇല്ലാതാവുകയും യാത്രയില്‍ ഒറ്റപ്പെട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു
തുടങ്ങുകയും ചെയ്തത് കൊണ്ടാവണം എനിക്കിപോള്‍ എന്നെ കുറിച്ച് മാത്രമേ ആവലാതികള്‍
ഉള്ളൂ, വല്ലപ്പോഴും നിന്നെ കുറിച്ചും.ഞാന്‍ അതാരോടും പറയാറില്ലെങ്കിലും.!!!!
Comments
Post a Comment