“അമ്മൂ, എണീക്ക്... മണി ഏഴായി” വാതിലില്‍ അമ്മയുടെ മുട്ട് കേട്ട് അമ്മു കണ്ണ് തുറന്നു. ഇളം വെയില്‍ മുഖത്ത് തട്ടിയപ്പോള്‍ അമ്മു പയ്യെ കണ്ണ് ചിമ്മി. പല്ല് തേക്കുന്നതിനിടയില്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ താന്‍ അല്പം ചെറുതായോ എന്നൊരു സംശയം. സംശയം നീക്കാന്‍ അമ്മയെ വിളിക്കണമെന്നു കരുതിയെങ്കിലും വേണ്ടെന്നു വച്ചു. ദൈവമേ ഇന്ന് ജോലിക്ക് ചേരേണ്ട ദിവസമാണ്...ഇങ്ങനെ നിന്നാല്‍ മതിയോ. ? ശഡ പടന്ന് ഒരു കുളി കഴിഞ്ഞു വരുമ്പോഴേക്കും അമ്മുവിനു പിന്നെയും സംശയം. ശ്ശഡാ ഇതെന്തു പറ്റി. ആകെപ്പാടെ ഒരു വല്ലായ്മ. കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പു വരുത്താന്‍ കണ്ണാടിയില്‍ നോക്കിയ അമ്മു കണ്ടത് ചുമലുകള്ക് മുകളില്‍ മുളച്ചു വരുന്ന ചിറകുകള്‍!!! പെട്ടെന്ന് കണ്ടൊന്നു പേടിച്ചെങ്കിലും എന്തോ അമ്മൂന് തോന്നിയത് തുള്ളിച്ചാടാനാണ്. “ഹായ്, ചിറകുകള്‍..എനിക്ക് ദേ ചിറകു വച്ചു...കണ്ടോ അമ്മേ...” പറഞ്ഞു തീരുമ്പോഴേക്കും അമ്മു തോട്ടത്തില്‍ എത്തി. പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല. അമ്മു പറന്നു പറന്നു തോട്ടത്തിലെ തൈതെങ്ങിന്‍റെ അറ്റത്തെ ഓലയില്‍ ഒന്ന് തൂങ്ങിയാടി. കുട്ടി...
അവസാനമില്ലാത്ത കാത്തിരിപ്പുകളുടെ ഒടുക്കം തിരമാലകള്‍ കാലില്‍ വന്നു ഇക്കിളി ഇട്ടു കളിപറഞ്ഞു വിളിച്ച് കൊണ്ട് പോകും വരെ മാത്രമാണ് ഈ ചിരിയും കരച്ചിലും വേദനയും പരാതികളും നമ്മെ അലട്ടുന്നുള്ളൂ...