ഇന്നലെ രാവിലെ ഉണര്‍ന്നത് ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ്. അലാറം ഓഫ് ആക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ദാ എന്‍റെ അമ്മച്ചി വിളിക്കുന്നു. "നമ്മുടെ പ്ലാവ് കായ്ച്ചു കുട്ടാ." ഫോണ്‍ ചെവിയോടു ചേര്‍ക്കുമ്പോള്‍ കേട്ടത് അമ്മച്ചിയുടെ സന്തോഷം നിറഞ്ഞ സ്വരം. കഴിഞ്ഞ തവണ മാവ് പൂതപ്പോഴും ഇതേ സന്തോഷത്തോടെയാണ് എന്നെ വിളിച്ചത്. "നീ വരുമ്പോഴേക്കും ചക്ക ഒക്കെ മൂത്തിട്ടുണ്ടാവും. അല്ലെങ്കില്‍ ചക്ക ഉപ്പേരി ഉണ്ടാക്കി വക്കില്ലേ കുട്ടാ നിനക്ക്?," ഞാന്‍ ഉണ്ടാവില്ലല്ലോ അവിടെ എന്ന് പരിഭവം പറയുമ്പോള്‍ മരുവശത്ത് നിന്ന് കേള്കുന്നത് അമ്മച്ചിയുടെ സമാധാനം. പതിവ് വാര്‍ത്തകള്‍ പിന്നീടായി. പത്രം വായിക്കുമ്പോഴും മെസ്സിലെ നീണ്ട ക്യുവില്‍ നില്കുമ്പോഴും ഒക്കെ മനസ്സില്‍ നാടിനെക്കുറിച്ചുള്ള ചിന്ത മാത്രമായി. ഉച്ചഭക്ഷണം ഇല്ലാതെ ഞങ്ങളുടെ അവസാനത്തെ പത്രത്തിന്‍റെ മിനുക്കു പണികള്‍ക്ക് ഇടയ്ക്കു വിശപ്പ് കയറി വന്നപ്പോള്‍ ഓര്മ വന്നത് ആവി പാറുന്ന ചക്ക പുഴുക്കും കാന്താരി ചീനിയുടെ ചമ്മന്തിയും... ആ ഒരു ഓര്മ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം 'ഗോപ്സിലെ' ഉച്ചഭക്ഷണം സ്വാദോടെ കഴിച്ചു തീര്‍ത്തത്. മനസ്സ് നിറഞ്ഞു നിന്...
അവസാനമില്ലാത്ത കാത്തിരിപ്പുകളുടെ ഒടുക്കം തിരമാലകള്‍ കാലില്‍ വന്നു ഇക്കിളി ഇട്ടു കളിപറഞ്ഞു വിളിച്ച് കൊണ്ട് പോകും വരെ മാത്രമാണ് ഈ ചിരിയും കരച്ചിലും വേദനയും പരാതികളും നമ്മെ അലട്ടുന്നുള്ളൂ...