Skip to main content

ബാങ്ക്




ഓരോ മനുഷ്യരും ഓരോ ബാങ്ക് ആണ്!!!
സാമ്പത്തികവര്‍ഷക്കണക്കില്‍ ലാഭനഷ്ടങ്ങള്‍ കൂട്ടികിഴികാതെ ഓഡിറ്റ്‌ നടത്താതെ അടുക്കും ചിട്ടയും ഇല്ലാത്തതെങ്കിലും ഓരോരുത്തരും ഒരു ബാങ്ക് ആണ്.യുണിയനും അസോസിയേഷനും ഇല്ലാത്ത എന്നാല്‍ രാഷ്ട്രീയമുള്ള കാഴ്ചപ്പാടുള്ള ബാങ്ക്-ചിലയിടങ്ങളില്‍ അതും ഉണ്ടാവില്ല.

അവിടെ നിങ്ങള്‍ സ്നേഹത്തിന്‍റെയും വെറുപ്പിന്റെയും വാത്സല്യത്തിന്റെയും കാമത്തിന്റെയും അറപ്പിന്റെയും കൊതിയുടെയും ത്രിഷ്ണയുടെയും അഹങ്കാരത്തിന്റെയും പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത വേറെ എന്തിന്‍റെ ഒക്കെയോ അക്കൌണ്ടുകള്‍ തുറകുന്നു.
ചിലത് ഒരു ഇടപാടുകള്‍ ഇല്ലെങ്കിലും എന്നും പുതുതായി തന്നെ നിലനില്‍കും. ചിലവ എന്നും ഇടപാടുകള്‍ ഇല്ലെങ്കില്‍ ഡോര്‍മന്റ് അല്ലെങ്കില്‍ ഇനോപറേറ്റിവ് എന്നൊകെ കാണിച്ചു തുടങ്ങും.
എന്നിട്ടും നമ്മള്‍ പോലുമറിയാതെ അക്കൌണ്ടുകള്‍ ഒകെ ക്ലോസ് ചെയ്തു കൊണ്ടുപോകും.

മറ്റു ചിലരുണ്ട്. എന്നോ തുറന്ന അക്കൌന്റ് ദീര്‍ഘ കാലം ഇടപാടുകള്‍ സൂക്ഷിക്കും. പയ്യെ പയ്യെ അക്കൌണ്ടിലെ ഇടപാടുകള്‍ കുറക്കും. പക്ഷെ ഒരിക്കലും ക്ലോസ് ചെയ്യില്ല. ഓരോ വാര്‍ഷികങ്ങല്കും കൃത്യമായി അക്കൌണ്ട് പുതുക്കി കൊണ്ടിരിക്കും..ക്ലോസ് ചെയ്തു കൊണ്ട് പോകാന്‍ നോട്ടീസ് അയച്ചാലും ആള്‍ വരില്ല. ഇനി നമ്മളായി ക്ലോസ് ചെയ്തു കൊടുത്താല്‍ വീണ്ടും വന്നു അക്കൌണ്ട് തുറക്കും...!!! ഇല്ലെങ്കില്‍ ബാക്ക് ഏന്‍ഡ് കറക്ഷന്‍ ഒകെ നടത്തി എങ്ങിനെ എങ്കിലും അവരാ അക്കൌണ്ട് നിലനിര്‍ത്തും...എന്തിനാണെന്ന് ചോദിച്ചാല്‍ ചിരിചൊഴിയും..

ചിലരക് ഫിക്സട് ടെപോസിറ്റ്‌ ആണ് താത്പര്യം. അഞ്ചു വര്‍ഷത്തേക് തുടങ്ങിയ അക്കൌണ്ട് ചിലപോ രണ്ടു നാള്‍ കഴിഞ്ഞു വന്നു ക്ലോസെ ചെയ്തു കൊണ്ട് പോകും. രണ്ടു നാളെകുള്ള പലിശ വളരെ കൃത്യമായി കണക്കു പറഞ്ഞു വാങ്ങാന്‍ മടിക്കാറില്ല!!!
മറ്റ് ചിലര്‍ക് ടാക്സ് സേവര്‍ മതി. അതാവുമ്പോള്‍ അഞ്ചു വര്ഷം കഴിഞ്ഞു ക്ലോസ് ചെയ്ത് കൊണ്ടോവാം...എന്നാല്‍ ഫിക്സഡ് ആയി കിടക്കുകയും ചെയ്യും.

വേറെ ചിലര്‍ ഒരിക്കലും ക്ലോസ് ചെയ്യാതെ പുതുക്കാതെ അക്കൌണ്ടുകള്‍ അവിടെ തന്നെ വയ്കും. ഒടുക്കം പലിശയുടെ ഭാരം താങ്ങാന്‍ ആവാതെ വരുമ്പോള്‍ നമ്മള്‍ തന്നെ അക്കൗണ്ട്‌ ക്ലോസ് ചെയ്തു ഒരു ഡ്രാഫ്ടോ ചെക്കോ അയച്ചു കൊടുകണം. ചിലപ്പോള്‍ ബാങ്ക് നേരിട്റെതിയാലും അവര്ക് അങ്ങനെ ഒന്ന് ഓര്‍മ ഉണ്ടാവില്ല... പിന്നെ മറവിയാണ് ഈ ലോകത്തെ ഏറ്റവും വലിയ അനുഗ്രഹമെന്നു തിരിച്ചറിഞ്ഞു തിരിച്ചു പോകും.

വേറെ ചിലര്‍ ഉണ്ട്. ലോണ്‍ എടുക്കാന്‍ വരുമ്പോള്‍ എല്ലാ രേഖയും തന്ന്, ലോക കാര്യങ്ങള്‍ സംസാരിച്ച് നമ്മളെ അങ്ങ് കൈയില്‍ എടുത്തു കളയും. പിന്നെ അഡ്വാന്‍സ്‌ ഇല്ലാതെ ബാങ്ക് ഉണ്ടോ.ആദ്യമോകെ കൃത്യമായി തിരിച്ചടകും.പിന്നെ ഓര്‍മിപ്പികണം എന്ന് വരും.നോട്ടീസ് അയച്ചാല്‍ ഒന്നും ഒരു പ്രയോജനവും ഉണ്ടാവില്ല.വെറുതെ അയക്കാം എന്ന് മാത്രം. എന്നാലും അയക്കും...ബാങ്ക് മടുത്തിട്ട് റികവറിക് ചെല്ലുമ്പോള്‍ യോഗമുണ്ടെങ്കില്‍ അങ്ങിനെ ഒരാളേ ഉണ്ടാവില്ല. എന്നാലും ഇത്തരകാരുടെ സിബിലും ക്രിഫ് റേറ്റിങ്ങും ഒന്നും പെട്ടെന്നങ്ങ് താഴില്ല കേട്ടോ..!!ബാങ്കിന് ചീത്തപേരാവുന്നത് മിച്ചം!!!

സ്നേഹത്തിന്‍റെ ഡിപോസിറ്റ് ഇപ്പോള്‍ തീരെ കിട്ടാതായിരിക്കുന്നു. ഡിപോസിറ്റ് കാന്‍വാസിങ്ങ് ഒകെ വലിയ പാടാണ്. സോഷ്യല്‍ മീഡിയ സ്നേഹത്തിന്‍റെ മൊത്തകച്ചവടം ഏറ്റെടുത്തതോടെ, എല്ലാം വലിയ പാടാണ്.ഇപ്പോള്‍ ആളുകള്‍ക് താത്പര്യം മ്യുച്വല്‍ ഫണ്ടിലും ഷയറിലും ഒകെ ആണല്ലോ. റിട്ടേണ്‍ ആണ് പ്രധാനം!!!

ഒടുക്കം ഡിപോസിറ് ഇല്ലാതെ കൊടുത്ത ലോണുകളുടെ അമിത ഭാരത്തില്‍ റികവര്‍ ചെയാന്‍ മാര്‍ഗം കാണാതെ ബാങ്ക് പയ്യെ പയ്യെ തകര്‍ന് തുടങ്ങും.കിട്ടാക്കടത്തിന്‍റെ ഭാരം പെരുകി ഞെരുങ്ങി ഇരിക്കുന്നിടത്ത് ആകെ ഉള്ള ഡിപോസിറ്റ് കൂടി ക്ലോസ് ചെയ്തു പോകുമ്പോള്‍ മെര്‍ജര്‍ ഒന്നും പരിഹാരം ആവാറില്ല.....

Comments

Popular posts from this blog

മനുഷ്യനും ജിന്നും

  മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു. തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ   ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ. കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട്  മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.        കഥക്കുള്ളിലെ മറ്റൊരു കഥയിൽ  നിന്ന്,  അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.   ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ  കഥയെ    തേടുന്ന അഡ്വഞ്ചറസ്    ആയ ഒരു ഭ്രാന്തിയും.   മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്...

തേങ്ങുന്ന മലയാളി പുരുഷന്മാര്‍ !!!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ??? ‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!! ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ്...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...