വണ്ടികളുടെ ഇരമ്പല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന റോഡ് സൈഡിലെ ഒരു പഴയ വീടാണ് അവളുടെ അഭയ കേന്ദ്രം. ഓടിട്ട വീടിന്റെ പഴയ മണം ഓരോ ദിവസവും അവള്‍ ജനിച്ചു വളര്‍ന്ന പഴയ വീടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയത് കൊണ്ട് മാത്രം അവിടം അവള്‍ക് പ്രിയപെട്ടതായി, ആ പഴയ നഗരത്തിലെ പൊടിപിടിച്ച ലൈബ്രറികളോളം ഇഷ്ടപെടുന്ന മറ്റൊരു സങ്കേതം. ഒറ്റ ദിവസം കൊണ്ട് മനസ്സിന് പുറത്താകി വാതിലടച്ച പഴയ കൂട്ടുകാരനോട് അവള്‍ക് എന്തൊക്കെയോ പറയണമെന്ന് തോന്നി, കരച്ചിലിന്റെ ദേഷ്യത്തിന്റെ പിന്‍ബലമില്ലാതെ. ഒരുപാടു കാലത്തിന്റെ കാത്തിരുപ്പിനു ഒടുവിലാണ് നീ പറഞ്ഞത്, നിന്റെ മനസ്സിന്റെ ദുഷിപ്പിനെ കുറിച്ച്, കുറ്റബോധം തീണ്ടാത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടത് നിന്റെ ഉള്ളുകള്ളികള്‍. നിന്നോടുള്ള എന്റെ ആത്മാര്‍ധത നീ അറിയുന്നില്ലേ എന്നൊരു ചോദ്യവും പിന്നെ നിനക്ക് മാത്രം കഴിയുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ച ചിരിയും. സമ്മതിക്കുന്നു.തോല്‍വി എന്റേത്. ഒരു നീണ്ട കത്ത് ആവാം എന്ന് കരുതിയാണ് പേന കൈയില്‍ എടുത്തത്. ഒരു വീഡിയോ call- ന്റെ ദൂരത്തു അയാള്‍ ചിരിച്ചു കൊണ്ട് വന്നപ്പോള്‍ ഏറെ ആലോചിച്ചു അവള്‍ വേണ്ടത് എന്തെന്ന്. പിന്നെ ഹെഡ് ഫോണില്‍ കേട്ട അയാ...
അവസാനമില്ലാത്ത കാത്തിരിപ്പുകളുടെ ഒടുക്കം തിരമാലകള്‍ കാലില്‍ വന്നു ഇക്കിളി ഇട്ടു കളിപറഞ്ഞു വിളിച്ച് കൊണ്ട് പോകും വരെ മാത്രമാണ് ഈ ചിരിയും കരച്ചിലും വേദനയും പരാതികളും നമ്മെ അലട്ടുന്നുള്ളൂ...