മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ??? ‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!! ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ്...
അവസാനമില്ലാത്ത കാത്തിരിപ്പുകളുടെ ഒടുക്കം തിരമാലകള്‍ കാലില്‍ വന്നു ഇക്കിളി ഇട്ടു കളിപറഞ്ഞു വിളിച്ച് കൊണ്ട് പോകും വരെ മാത്രമാണ് ഈ ചിരിയും കരച്ചിലും വേദനയും പരാതികളും നമ്മെ അലട്ടുന്നുള്ളൂ...