പേനയ്ക് പടവാളിനെക്കാള്‍ മൂര്‍ച്ചയുണ്ടെന്നു
പറയാറുണ്ട്.ഒരു പടവാള്‍ കൊണ്ട് നേടിയ വലിയ സാമ്രാജ്യങ്ങള്‍ തകര്‍ക്കാന്‍ ഒരു പേന
മതി!!!
ലോകം മാറ്റി മറിച്ച വിപ്ലവങ്ങള്‍ പലതും
പേനത്തുമ്പില്‍ നിന്നും പിറന്നു വീണവയാണ്.ലോകത്തെ എല്ലാകാലത്തേക്കുമായി മാറ്റി
മറിച്ച കമ്മ്യുണിസ്റ്റ് വിപ്ലവം പിറന്നതും പേനത്തുമ്പിലൂടെ.
![]() |
Courtesy:Google സോക്രട്ടീസിന്‍റെ മരണം ചിത്രകാരന്‍റെ ഭാവനയില്‍ |
ചിന്തിക്കാന്‍ പഠിപ്പിച്ചു എന്ന ‘തെറ്റിന്’,
അതിലൂടെ യുവാക്കളെ ‘വഴിതെറ്റിച്ചതിന്’ സോക്രട്ടീസിന് വിധികപ്പെട്ടത് മരണമായിരുന്നു.
അത്ഭുതമില്ല,എന്തിനു അധികാരികള്‍ അന്നും ഇന്നും ചിന്തകരെ എഴുത്തുകാരെ
ഭയപ്പെട്ടിരുന്നു എന്നതിന്.
എം എം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും
നരേന്ദ്ര ധബോല്‍ക്കരും പിന്നെ ഇപ്പോള്‍
ഗൌരി ലങ്കേഷും നാം ജീവിക്കുന്ന കാലത്തിന്‍റെ ഭീകരതയുടെ ഓര്‍മപെടുതലാണ്. പെരുമാള്‍
മുരുഗന്‍ കൊല്ലപെട്ടില്ലായിരിക്കാം.പക്ഷെ ഒന്നുണ്ട്, ഒരു എഴുത്തുകാരനെകൊണ്ടു ‘എഴുത്തുകാരനായ
പെരുമാള്‍ മുരുഗന്‍ മരിച്ചിരിക്കുന്നു ഇനി ജീവിക്കുന്നത് പി മുരുഗന്‍ എന്ന
അധ്യാപകന്‍ മാത്രം’ എന്ന് പറയിപ്പിക്കുന്നിടത്ത്, ആ ഗതികേടില്‍ എത്തിക്കുന്ന
രാഷ്ട്രീയ അന്തരീക്ഷം മാനുഷികമുഖമുള്ള ഒന്നല്ല എന്ന് തന്നെ പറയേണ്ടി വരും. കവികളും
പത്രപ്രവര്‍ത്തകരും കൊലചെയ്യപെടുന്ന, കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മൌനം
പാലിക്കുന്ന, പശുക്കള്‍ക്ക് വേണ്ടി മനുഷ്യനെ തല്ലി കൊല്ലുന്നൊരു നാട്ടില്‍
ജീവിച്ചിരിക്കുന്നു എന്നത് തന്നെ ഒരു അദ്ഭുതമായി കരുതാനേ കഴിയു.. ‘ജനാധിപത്യത്തിന്‍റെ
നാലാം തൂണ്’-മാധ്യമങ്ങള്‍- ജനാധിപത്യത്തിന്‍റെ കാവല്‍ക്കാര്‍- വിശേഷണങ്ങള്‍
അനവധിയാണ് മാധ്യമങ്ങള്‍ക്.
![]() |
| പെരുമാള്‍ മുരുഗന്‍ |
കാവല്‍ക്കാരെ വധിച്ചുകൊണ്ട് ഒരു ഭീകരസത്വം
കയറിവരുന്നുണ്ട്. 200 വര്‍ഷത്തെ കോളനി
വാഴ്ചയുടെ കിരാതഹസ്തങ്ങളില്‍ നിന്നും കരകയറിയത് ജനാധിപത്യത്തിലേക്കാണ് എന്ന്
ഇടയ്ക്കിടെ ഓര്‍മിപ്പിക്കേണ്ടതായി വരുന്നത് ഗതികേടല്ലെങ്കില്‍ പിന്നെ എന്താണ്???.70
വര്‍ഷങ്ങള്‍ക്കിപ്പുറം മതവും ഭ്രാന്തും ജനാധിപത്യത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍,
മതത്തിന്‍റെ പേരില്‍ കലാപം അഴിച്ചു വിട്ട- ബാബറി മസ്ജിദ് തകര്‍കലിലേക് വഴി വച്ച
ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന നൂറു കണക്കിന് വരുന്ന ഇന്ത്യന്‍
പൌരന്മാരുടെ മരണത്തിനു വഴി തെളിച്ച ‘രഥയാത്ര’യുടെ സംഘാടകന്‍ ആയിരുന്ന ഒരാള്‍ക് അതെ
രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സ്ഥാനകയറ്റം ലഭിച്ചിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും
നമ്മള്‍ ജീവികുന്നത് കെട്ട കാലത്താണ്...
![]() |
| ഗൌരി ലങ്കേഷ് |
നിലനില്കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യാന്‍
ധൈര്യം കാണിച്ചൊരു പോരാളിക്ക് ലഭികേണ്ടത് ഇങ്ങനെ ഒരു അന്ത്യമല്ല. ഹിന്ദുത്വ
ശക്തികളെ എതിര്‍ത്തു എന്നത് കൊണ്ട് അവരെ എതിര്‍ത്താല്‍ നിങ്ങളെ ഇല്ലാതാക്കാന്‍
ഇരുട്ടിന്‍റെ മറ പറ്റി മുഖമില്ലാത്തവര്‍ വെടിയുണ്ടകളുമായി നിങ്ങളെ തേടി വരും എന്ന ഭീഷണി ഡെമോക്ലീസിന്റെ വാള്‍ പോലെ ഓരോ
ജനാധിപത്യ വിശ്വാസിയുടെ തലയ്ക്ക് മുകളിലും കിടന്നു കറങ്ങുന്നു എന്നത് തീര്‍ച്ചയായും
നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തിനു ചേര്‍ന്നതല്ല. ‘ഇന്ത്യ പോലെ ഒരു ജനാധിപത്യ
രാജ്യത്തു നാം ആത്യന്തികമായി വണങ്ങേണ്ടത് നമ്മുടെ ഭരണഘടനയെ തന്നെയാണ്. ഭരണഘടന
രചികുമ്പോള്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ എങ്ങനെ ഉള്ള ഇന്ത്യ ആണോ വിഭാവനം ചെയ്തത്
അതാണ് നമ്മുടെ ഭരണഘടനാ ആമുഖം അഥവാ preamble നമ്മോടു പറയുന്നത്. ഇന്ത്യയെ
സോഷ്യലിസ്റ്റ് സെകുലര്‍ ഡെമോക്രാറ്റിക് റിപബ്ലിക് ആയിട്ടാണ് നമ്മുടെ രാഷ്ടശില്‍പികള്‍
വിഭാവനം ചെയ്തത്. സോഷ്യലിസ്റ്റ് സെകുലര്‍ എന്നത് പിന്നീട് എഴുതി ചേര്‍കപ്പെട്ടതാണെങ്കില്‍
കൂടി സെകുലര്‍ ആയ ഒരു രാജ്യത്തെ നെഹ്‌റു അടകമുള്ളവര്‍ വിഭാവനം ചെയ്തു എന്ന് വേണം
നാം മനസ്സിലാകാന്‍. സെകുലര്‍ എന്നത് കൊണ്ട് സ്റ്റേറ്റും മതവും തമ്മിലുള്ള അകല്‍ച്ചയാണ്
പാശ്ചാത്യര്‍ അര്‍ദ്ധമാകിയതെങ്കില്‍ ഇന്ത്യന്‍ സെകുലറിസം വിവിധ മത വിശ്വാസങ്ങലക്
ഒന്നിച്ചു നിലനില്കാനുള്ള അവസരം നല്‍കുന്നു. ഒരു വിശ്വാസവും ഇല്ലാതെ ജീവികാനും
ഇന്ത്യന്‍ സെകുലറിസം അവസരം ഒരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സെകുലറിസത്തിന്‍റെ
ഏറ്റവും ഉത്കൃഷ്ടമാതൃകയായി ഇന്ത്യന്‍ മതനിരപേക്ഷതയെ കണ്ടാലും തെറ്റില്ല.
ഇത്ര അധികം വൈവിധ്യത്തെ വൈരുദ്ധ്യത്തെ ഉള്‍കൊള്ളുന്ന,
നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വാസത്തില്‍ നിലനില്ക്കുന്നൊരു രാജ്യത്തു ഒരു
പ്രത്യേക മതവിഭാഗത്തിന്‍റെ പേരില്‍ കലാപങ്ങള്‍ അഴിച്ചു വിട്ട, അയോധ്യ എന്ന
മിത്തിനെ വെറുമൊരു സ്ഥലം മാത്രമാക്കി മാറ്റികൊണ്ട് നിന്‍റെയും എന്‍റെയും
വിശ്വാസത്തിനു നിറവും പേരും നല്‍കി രാഷ്ട്രീയവല്‍കരിക്കുന്നവരെ എതിര്‍ക്കുക വഴി
ഒരാള്‍ യഥാര്‍ത്ഥ അര്‍ഥത്തില്‍ ഇന്ത്യക്കാരന്‍/കാരി ആയിരികുക എന്നത് തന്നെയാണ്.
![]() |
| Courtesy:Google |
ഇനിയും ശബ്ദങ്ങളെ ഭയപ്പെടുന്ന, ശബ്ദങ്ങളെ
ഇല്ലാതാകുന്ന ഒരു ഭരണകൂട വ്യവസ്ഥിതി നിലനില്‍കുന്നു എങ്കില്‍ അത് ഓര്‍മ്മിപ്പികുന്നത്
ഓരോ നിമിഷവും ഭാഗധേയം ഇല്ലാതായികൊണ്ടിരിക്കുന്ന നമ്മെതന്നെയാണ്.ഭരണകൂട ഭീകരതയ്ക്
മുന്നില്‍ പഞ്ചപുഛമടക്കി നില്കാനല്ല നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി മുതലുള്ളവര്‍
നമുക്ക് പഠിപ്പിച്ചു തന്നത്. തലമുറകള്‍ രക്തസാക്ഷിത്വം വരിച്ചത്
സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.
![]() |
Courtesy:Google
|
ഗൌരി ലങ്കേഷ് എന്ന മനുഷ്യനെ/സ്ത്രീയെ/പത്രപ്രവര്‍ത്തകയെ
ഞാന്‍ ആദ്യമായി കേള്കുന്നത് തന്നെ അവരുടെ മരണവാര്‍ത്തയിലൂടെ ആണ്. അവരുടെ
മരണം ഇന്ത്യയില്‍ ദിവസം പ്രതി അരങ്ങേറുന്ന വെറും ഒരു കൊലപാതകമായി കാണാന്‍
കഴിയില്ല.ഗൌരിയുടെ കൊലപാതകത്തിനു ഏറെ രാഷ്ട്രീയ
മാനങ്ങളുണ്ട്. ഇന്ത്യയുടെ ഭൂതഭാവി വര്‍ത്തമാനങ്ങളില്‍ ഏറെ നിര്‍ണായകമായ ഒരേട്
എന്ന് തന്നെ പറയാവുന്ന ഒന്ന്. ഭൂതത്തിനും ഭാവികും ഇടയിലുള്ള നേര്‍ത്ത ഒരു
പാലമാണല്ലോ വര്‍ത്തമാനം. ബൌദ്ധികമായി തെളിഞ്ഞ ഒരു ഭൂതകാലത്തില്‍ നിന്നും ഇരുളടഞ്ഞ
ഭാവിയിലേകുള്ള ഓര്‍മ്മപെടുത്തല്‍. വാക് തോല്കേണ്ടതല്ലലോ. അറിവിന്‍റെ അഗ്നി
തേടാനുള്ള മാര്‍ഗത്തെ തോക്കിന്‍ മുനയില്‍ അവസാനിപ്പിക്കുന്ന വര്‍ത്തമാനം ഭീതിതമാണ്.
അക്ഷരം –ക്ഷരമില്ലാത്തത് അഥവാ നാശം ഇല്ലാത്തതു എന്ന് അറിവുള്ളവര്‍ പറഞ്ഞ്
വച്ചിരിക്കുന്നു. അക്ഷരങ്ങളിലൂടെ സത്യത്തെ തേടുന്നതു തെറ്റാണെന്ന് തോക്ക് ചൂണ്ടി
പറയുന്നവര്‍ ദേശീയതക്ക് തന്നെ അപമാനമാണു വരുത്തി വയ്കുന്നത്. ഭക്ഷണത്തിലും
ഉടുക്കുന്ന വസ്ത്രത്തിലും വരെ ദേശീയതയുടെ ചായം കലര്തുന്നവര്‍ എന്തെ ഒര്കുനില്ല
ഇന്ത്യന്‍ ദേശീയത വൈവിധ്യത്തെ വൈരുദ്ധ്യത്തെ പുല്‍കുന്നു എന്ന്. സ്വന്തം ഭരണഘടന
മുന്നോട്ടു വയ്കുന്ന തത്വങ്ങളില്‍ വിശ്വസിച്ചു ജീവികുന്നവരെ ഇല്ലാതാക്കുമ്പോള്‍, അതിലൂന്നിയ
ആശയങ്ങള്‍ക്ക് വേണ്ടി ജീവിച്ചവരെ ഉന്മൂലനം ചെയ്യുമ്പോള്‍ നിങ്ങള്‍ ഉന്മൂലനം
ചെയ്യാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ അന്തസത്തയെ ആണെന്ന് തിരിച്ചറിയുന്നില്ലേ???
കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക് വേണ്ടി
സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങളെ വലിച്ചെറിയുന്നത് തന്നെയാണ് ഏറ്റവും വലിയ
ദേശദ്രോഹം എന്ന് ആരാണ് ഒന്നുറക്കെ പറയുക??രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ
കുട്ടിയാവാന്‍ ഓരോ പൌരനും കഴിയുമ്പോഴേ ജനാധിപത്യം യഥാര്‍ഥ അര്‍ഥത്തില്‍ നിലനില്‍കുന്നു
എന്ന് പറയാന്‍ കഴിയു.





Comments
Post a Comment