ശബ്ദത്തിനു വിലക്ക് എര്പെടുത്തിയ ചുമരുകള്‍ക് നിശ്ബ്ദതയുടെ ചാരനിറം എ.സി യുടെ മരവിപ്പിക്കുന്ന തണുപ്പില്‍ കമ്പ്യൂട്ടര്‍ മോനിടരുകളുടെ നോക്കിയിരുപ്പു മരണത്തിന്റെ ഇരുണ്ട മുഖത്തെ ഓര്‍മിപ്പിച്ചു എ.സി യുടെ നേര്‍ത്ത മുരള്‍ച്ച മരണം കാത്ത് കിടക്കുന്ന വൃദ്ധ/ന്റെ/യുടെ ഉര്ധ്വാന്‍ വലി പോലെയും ശബ്ദങ്ങള്‍ ഇല്ലാത്ത മുറിയില്‍ മരവിക്കുന്ന വിരലുകള്‍ ദുപ്പട്ടയ്കുള്ളില്‍ ഒളിപ്പിച്ചു വാതിലിനു നേര്‍ക് കന്നയച്ചപ്പോള്‍ അറിഞ്ഞു ഞാനൊരു ശവപ്പെട്ടിക്കുള്ളില്‍ ആണെന്ന് !!!!
അവസാനമില്ലാത്ത കാത്തിരിപ്പുകളുടെ ഒടുക്കം തിരമാലകള്‍ കാലില്‍ വന്നു ഇക്കിളി ഇട്ടു കളിപറഞ്ഞു വിളിച്ച് കൊണ്ട് പോകും വരെ മാത്രമാണ് ഈ ചിരിയും കരച്ചിലും വേദനയും പരാതികളും നമ്മെ അലട്ടുന്നുള്ളൂ...