മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു.തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ.
കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട് മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.
കഥക്കുള്ളിലെ മറ്റൊരു കഥയിൽ നിന്ന്, അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ
തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു
അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.
ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ കഥയെ തേടുന്ന അഡ്വഞ്ചറസ് ആയ ഒരു ഭ്രാന്തിയും.
മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്ന ജിന്ന്.കെട്ട് പാടുകൾ ഇല്ലാതെ പെട്ടെന്നൊരു ദിവസം വേറൊരാളുടെ ജീവിതത്തിലേക് ചെന്നു കയറി അവിടെ ഒരു ചിരി വിതറി ഇറങ്ങി പോകുന്ന ജിന്ന്. കണ്ട് മുട്ടിയവരൊക്കെ ഹൃദയത്തിൽ സൂക്ഷികുന്ന ജിന്ന്. “ഞാൻ അവിടെ താമസിച്ചപ്പോൾ എന്റെ കൂടെ താമസിച്ച സാധനങ്ങൾ ആണതൊകെ. നിങ്ങൾക്ക് വേണമെങ്കിൽ കളയാം സൂക്ഷികാം എന്നു പറഞ്ഞ് ചിരിച്ച് ഫോൺ വയ്ക്കുന്ന അയാൾ. അയാൾ വീണ്ടും വീണ്ടും തിരിച്ചു ചെല്ലുന്ന ഒരിടം ഉണ്ട്. എങ്കിലും അവിടെയും അയാള്ക്ക് സ്ഥിരം ആയി നില്ക്കാൻ ആവുന്നില്ല. മോനേ അപ്പാ, ജിന്നിനു പ്രത്യക്ഷപ്പെടാൻ സമയം ആയിട്ടില്ല എന്നു പറഞ്ഞു അയാള് ബസ് കാരനോട് പറയുന്നു, “ആപണ്ടി ആപണ്ടി, മനുഷ്യന് ഒസ്തുന്നാനു എന്നു.” (ഒന്ന് നിൽക്, ഒരാൾ കൂടി വരുന്നു). അയാളെ ദൂരങ്ങൾ എപ്പോഴും വിളിക്കുന്നു. അയാൾ അവയിലേക്ക് അവയ്ക്ക് പുറമെ ഒന്ന് നിലകൂ എന്നു പറഞ്ഞു ഓടുന്നു.
ഇതൊകെ മനസ്സിൽ വച്ചാണ് മാരാ കണ്ടു തുടങ്ങിയത്.
മീനില് ജീവനൊളിപ്പിച്ച മരിക്കാത്ത ശിപായിയുടെ
കഥ ആദ്യമേ എന്തിനാണ് എന്ന് ഓർത്ത് കൊണ്ടാണ്
സിനിമ കണ്ടു തുടങ്ങുന്നത് തന്നെ.
ഒരു റീസ്റ്റോറഷൻ ആർക്കിടെക്ട് ആയ പാറുവിന്റെ ജോലിക്, പാറുവിന്റെ ഐഡെന്റയിറ്റി ഓകെ വളരെ കൃത്യമായി വരച്ചിടുന്നുണ്ട്
മാരായിൽ. വളരെ സ്ട്രിക്റ്റ് ആയ, ഇടുങ്ങിയ ഒരു കൂടുംബത്തിലെ നല്ല മൂത്ത വട്ടുള്ള ഒരുവളുടെ
ഒളിച്ചോട്ടത്തെക്കാൾ, ഇഷ്ടമില്ലാത്ത കല്യാണത്തിന് പെട്ടെന്നൊരു നൊ പറയുന്നില്ല എങ്കിലും
തന്റെ ജോലിയിലെക് തിരിച്ചു പോയിക്കൊണ്ട് അവള് ഒരു സ്റ്റേറ്റ്മെൻറ് ആവുന്നുണ്ട്. “കണ്ട പട്ടിയേം പൂച്ചയേം ഒക്കെ വരച്ചു നടന്നതു മതി”
എന്നെ ടെസയുടെ അമ്മ പറയുന്നുള്ളു. ഞാൻ ഊഹിച്ചത് ടെസ വല്ല കാർടൂണിസ്റ്റും ആയിരിക്കും
എന്നാണ്. ടെസയിൽ ഒരു ഒളിച്ചോട്ടം ഉണ്ട്. സ്വന്തം റിയാലിറ്റിയിൽ നിന്നും ഒരു സ്വപ്നത്തിലെക് എടുത്തു ചാടുന്ന
അതിനു ഒരു കഥയുടെ ത്രെഡ് എക്സക്യൂസ് ആക്കുന്ന ഭ്രാന്ത്. അതാണ് ടെസ.
ഒടുക്കം ചാർലിയെ തേടിയുള്ള യാത്രയുടെ ഒരു ഘട്ടത്തിൽ വീട്ടുകാരുടെ കൈയിലേക്ക് തിരിച്ചു
പോകുന്ന ടെസയിൽ “തട്ടിൻപുറത്ത് മാലാഖ ഉണ്ടെന്ന് വിശ്വസിച്ചു തേടിച്ചെന്നിട്ട് മാലാഖയെ
കാണാത്തതിൽ വിഷമിച്ചു പോകുന്ന ഒരു കുട്ടി ഉണ്ട്.”
ചില പ്രണയത്തിന് വല്ലാത്തൊരു മനോഹാരിത ഉണ്ട്. മിസ്റ്റിക് ആയ സൌന്ദര്യം ഉണ്ട്.
അതാണ് ടെസയിൽ ഉള്ളതും പാറുവിന് ഇല്ലാത്തതും. പാറു ഇഷ്ടമില്ലാത്തത്തിൽ നിന്നും തന്ത്രപരമായി രക്ഷപ്പെടുകയാണ്. ജോലിയിലേക്ക്,
കല്യാണം എന്ന അപകടത്തിൽ നിന്നും. അതില് ഒരു യാഥാർഥ്യം ഉണ്ട്. നമ്മളിൽ ചിലരുടെ എങ്കിലും.
ചാർലി കൊച്ചിയില് പ്ലേസ്ഡ് ആയത് പോലെ, മാരനും കൊച്ചിയിലേക്ക് തന്നെ വരുന്നു. സ്വന്തം ഇടമുള്ള,
തന്റെ ഇടം പങ്ക് വയ്ക്കുന്ന കലാകാരനായ,
പലരും ഇഷ്ടപ്പെടുന്ന മനുഷ്യസ്നേഹി ആയ മാരൻ. ചാർലി മാന്ത്രികനും മാരൻ ആർടിസ്റ്റും .
ശില്പങ്ങളിലും ചിത്രങ്ങളിലും അയാൾ അയാളുടെ മനസിനെ സന്നിവേശിപ്പികുണ്ട്. അതുകൊണ്ടാണ്
രണ്ടു പേരക് മാത്രം അറിയാമായിരുന്ന ഒരു കഥ മറ്റ് രണ്ടു പേരിലൂടെ വെളിവാവുന്നത്. അതേ കഥ അറിയാവുന്ന വേറെ ആർക്കോ വേണ്ടി മാരൻ വരച്ചതാണ് അവ ഒക്കെയും എന്നു പോലും
തോന്നിപ്പോകും സിനിമ കണ്ടു തീരുമ്പോൾ. അല്ലെങ്കിൽ വേറെ ആർകോ വായിച്ച് പൂരിപ്പിക്കാൻ വേണ്ടി വരഞ്ഞിട്ടവ. കാറ്റ് മലയോടും, മല പുഴയോടും,
പുഴ കടലിനോടും, ഇടയ്ക്ക് മേഘതോടും കഥ പറഞ്ഞതിന്റെ ഓർമയ്ക്ക് വരഞ്ഞിട്ടത്. ഒരിക്കൽ കേട്ട് ഉറച്ചു പോയ എങ്ങും കേട്ടിട്ടില്ലാത്ത കഥയെ
വേറൊരാളിലൂടെ കാണുമ്പോൽ ആ കഥ എങ്ങിനെ
എവിടന്നു അയാൾക്ക് കിട്ടി എന്ന കൌതുകത്തിലൂടെ, എന്നാല് മറ്റൊരു കഥയുടെ
പുറം ചട്ടയിലൂടെ നടന്നു യഥാർഥ കഥയുടെ യാഥാർഥ്യം പുറത്തെടുക്കുന്ന മാജിക് ഇഷ്ടമാവുന്നു.
മാരന് , അയാളുടെ ഓട്ടങ്ങൾക് ഒക്കെ ഒരു
പതിഞ്ഞ താളമാണ്. മദ്ധ്യവയസ്സില് എത്തിയ ഒരു കലാകാരൻറ്റെ പതിഞ്ഞ താളമാവാം. അല്ലെങ്കിൽ അയാൾ പയ്യെ
സഞ്ചരികുന്ന ഒരു സഞ്ചാരി ആവാം. ചാർലി ജിന്നാണ്. കാറ്റിന്റെ വേഗത്തില്‍ വരികയും പോവുകയും
ചെയ്യുന്ന ജിന്ന്. മരണത്തെ ആഗ്രഹിക്കുന്ന ഒരുവളോട് ഏതെങ്കിലും മലയിൽ മഞ്ഞു പെയ്തത് കണ്ടോ എന്നൊന്നും ചോദിക്കാൻ മാരൻ
കൂട്ടാക്കുന്നില്ല. പകരം അവർക്ക് പറയാൻ ഉള്ളത് കേട്ടിരിക്കുന്ന ഒരു നല്ല കേൾവിക്കാരൻ
ആകുന്നുണ്ട്. അയാൾ ആരെയും നിർബന്ധിക്കുന്നില്ല. നിങ്ങളക് മറ്റൊരു റിയാലിറ്റി കൂടി ഉണ്ടെന്ന്
പറയുന്ന,ഇടക്കൊക്കെ നിസ്സഹായൻ ആയിപ്പോകുന്ന, സ്വന്തം റിയാലിറ്റിയിൽ നോകി
നിന്ന് ഇനി എന്ത് വേണം എന്നു അന്തം വിട്ടു നിൽകുന്ന, സ്വന്തമായി ഇടമുള്ള, അതെന്റെ
വീടാണെന്ന് എടുത്തു പറയുന്ന, എവിടെയോകെയോ കണക്റ്റഡ് ആയ ഒരു മനുഷ്യൻ. മാരൻ മനുഷ്യനും ചാർലി ജിന്നുമാണ്. മാരൻ ആളുകളുടെ ജീവിതങ്ങളിലേക്ക്
വെറുതെ അങ്ങ് ഇടിച്ചു കയറുന്നില്ല. ഇടക്കെങ്കിലും
അയാൾ അനുവാദം ചോദിക്കുന്നുണ്ട്.
ഒരു ജിന്നിനെ തേടി മാരാ കാണരുത്. മധ്യവയസ്
എത്തിയ, എന്ത് കൊണ്ട് അയാൾ ചിലത് ചെയ്യുന്നു
എന്നു കൃത്യമായി ഉത്തരം ഇല്ലാത്ത, എന്നാൽ പലതിലും കൃത്യതയും വ്യക്തതയും ഉള്ള ഒരു
മനുഷ്യന്റെ തേടലുകളുടെ ഉത്തരം ആണ് മാരാ. അയാളുടെ യാത്രകൾക്ക് ഒരു ലക്ഷ്യം ഉണ്ട്. പക്ഷേ ഓരോ തവണയും സ്വന്തം ലക്ഷ്യം കാണുന്നില്ല എങ്കിലും മറ്റ്
പലരിലും എത്തിപ്പെടുന്നുണ്ട് അയാൾ, ഒരു നിയോഗം പോലെ എന്നു കനി പറഞ്ഞു വയ്ക്കുന്നുമുണ്ട്.
വെള്ളയ്യയുടെ പ്രണയത്തെ തേടി ഉള്ള യാത്രയാണ് അത്. ഊരും പേരും അറിയാത്ത അനാഥനായ
ഒരുവന്റെ കുടുംബമായതിന്. അത് കൊണ്ട് തന്നെ
ആണ്, മാഞ്ഞു തുടങ്ങുന്ന ഓര്മകളുടെ മുന്നിൽ
മീനാക്ഷിയെ കൂടി താന് മറക്കുമോ എന്ന പേടിയില്
വയ്യാതാവുന്ന വെള്ളയ്യയുടെ നിസ്സഹായത മാരന് സഹിക്കാൻ കഴിയാതെ പോകുന്നത്. എന്റെ മുറിയിൽ
ആരാണ് താമസിച്ചത് എന്ന ചോദ്യത്തില് തന്നെ ഒരു ബിലോങ്ങിങ്ങ് ഉണ്ട്. ചാർലിക്ക് അതില്ല.
അയാളുടെ ഇടത്തെ കുറിച്ച് കൂടി അയാള് ബോതർ ചെയ്യുന്നില്ല. ഞാൻ താമസിച്ച ഇടതു എന്റെ കൂടെ
താമസിച്ചവ എന്നാണ് അയാൾ പറയുന്നത്. സ്വന്തം ഇടമില്ല. വെള്ളയ്യയക് നേടാന് കഴിയാതെ പോയത് മാരൻ നേടുന്നുണ്ട്. പാറുവിലൂടെ മാരനും വെള്ളായയായും
മീനാക്ഷിയും ഓകെ ഒരിടത്ത് എത്തിപ്പെടുന്നു..
നിന്ന് പോയ ബസില് നിന്ന് കേളകുന്ന തീവണ്ടി ഒച്ച മീന് കാത്തിരുന്ന ശംഖ് നാദത്തോട്
ഉപമിക്കുണ്ട് സിനിമയുടെ തുടക്കത്തില്. എഴുതിയതിന് മീതെ വീണ്ടും എഴുതിയ കത്ത് പുറത്തേക്
പറന്നു പോവുമ്പോള് മാരനും വെള്ളയായും പാളത്തില് നിരത്തി ഇട്ട ബസ് കാണുന്നുണ്ട്. പാറു
മീനാക്ഷിയെ കാണുന്നതും മാരൻ വെള്ളയ്യായുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും ഒരേ സമയത്താണ്
എന്നുള്ളത് പിന്നീട് അതിശയം ആകുന്നു. ഒരേ നദിക്കു മീതെ തീർക്കപ്പെട്ട സമാന്തരമായി പണി
തീർകപ്പെട്ട രണ്ടു പാലങ്ങളിൽ യാത്ര ചെയ്യുന്ന
മീനാക്ഷിയും വെള്ളയ്യയും. ഒരു അതുകൊണ്ടാണ് കഥയുടെ അവസാനം മീനാക്ഷി ശംഖ് മുദ്ര ഉള്ള ലോക്കറ്റ് മാരന് നല്കുന്നത്. ഒരിക്കലും
അവസ്സാനിക്കാത്ത ജീവനുള്ള ശിപായി വെളയ്യയിൽ നിന്ന് മാരനിലേക്ക് എക്സ്റ്റെൻറ് ആവുന്നു. അവിടെ ഒരു പ്രണയ കഥയിലെ കാത്തിരിപ്പിന്
അവസാനവും മറ്റൊന്നിന്റെ തുടർച്ചയും ഉണ്ടാവുന്നു.അവര് ഒന്നിച്ചിരുന്ന് എങ്കില്‍
നമ്മുടെ പ്രായത്തിലുള്ള പേരകുട്ടികള് ഉണ്ടാവുമായിരുന്നു എന്നു പറഞ്ഞിട്ട്, പാറു തന്നെ
തിരുത്തുന്നുണ്ട്, നിങ്ങളുടെ പ്രായത്തില് ഇല്ലെങ്കിലും എന്റെ പ്രായത്തില് ഒരു പേരകുട്ടി ഉറപ്പായും കണ്ടെനെ
എന്ന്.പാറു കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുമ്പോഴും കൌതുകങ്ങൾ
തേടുന്നവൾ ആയിട്ടും വളരെ റിയലിറ്റിയോട് ചേർന്ന്
നിൽകുന്നവളാണ്. ആ യാഥാർഥ്യ ബോധത്തിൽ നിന്നിട്ടാണ് പേര് പോലും തികച്ചും അറിയാത്ത ഒരുവന്റെ
കൈ പിടിച്ച് നിൽകുന്ന അവളെ കുറിച്ച് അവൾ ആത്മഗതം
നടത്തുന്നത്. അവള് റീസ്റ്റോർ ചെയ്യുന്ന ആളാണ് . 85 കാരനായ ഒരു മനുഷ്യന്റെ നഷ്ടസ്വപനത്തെ റീസ്റ്റോർ ചെയ്തു കൊണ്ട് അവളക് അവളുടെ ജോലി കൃത്യമായി
ചെയ്തുതീർക്കാൻ ആവുന്നുണ്ട്. അത്കൊണ്ട് തന്നെ ടെസ യുടെ മിസ്റ്റിക് ഔറ പാറുവിൽ
തേടരുത്.അവള് കാല്പനികതയെ ഇഷ്ടപ്പെടുന്നെങ്കിലും
അതില് ജീവികുന്നില്ല. അവള് ഒരു മിസ്റ്ററി ഒന്നുമല്ല. ജിനനിന്നെ നിങ്ങള് ഇവിടെ കാണില്ല. ജിനനിന്നെ
തേടിയ പെണ്കുട്ടിയെയും. ഒരു കഥയില് പെട്ടുപോയ ഒരുവൾ ആ കഥയിലേക്ക് തന്നെ നടന്നു കയറുന്നു.
കടലും മലയും താണ്ടി പ്രണയത്തിന്റെ ഉത്തരം ആയി ശിപായിക്ക് പ്പായിയെ അയാളുടെ ഉയിര്
കൊടുത്തു രക്ഷിക്കുന്ന മേഘമാവുന്നു.
കനവ് കാണാൻ ധൈര്യമുള്ള,പ്രണയത്തില് വിശ്വസികുന്ന സ്നേഹം നിറഞ്ഞ കുറെ മനുഷ്യര്,
അവിടെ സ്നേഹം കൊണ്ട് വലുതാവുന്ന ജിന്നല്ലാത്ത ഒരു ശിപായിയും അയാളുടെ ഉയിരും.






Comments
Post a Comment