ദേശീയ പണിമുടക്ക് –മാറിയ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രസക്തി
പുതുവര്‍ഷത്തില്‍
ഇന്ത്യന്‍ പൌരന് എന്താണ് പ്രതീക്ഷയേകുന്നത് എന്ന ചോദ്യം ഇന്നില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നൊരു
ചോദ്യമാണ്. പ്രതീക്ഷകളാണല്ലോ മനുഷ്യര്‍ക്ക് എന്നും പ്രചോദനം. അണ്ണാന്‍ കുഞ്ഞിനും
തന്നാലാവും വിധം പൊതുസമൂഹത്തില്‍ ഇടപെടല്‍ നടത്താന്‍ ചിലപ്പോഴെങ്കിലും സമരമാര്‍ഗങ്ങള്‍
സ്വീകരിച്ചേ മതിയാവൂ- ഭരിക്കുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍ സംബന്ധിച്ചാവുമ്പോള്‍
പ്രത്യേകിച്ചും. അതുകൊണ്ട് തന്നെയാണ് ഈ പ്രതീക്ഷയറ്റ കാലത്തും ലോകം പുതുവര്‍ഷത്തെ
വരവേല്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്കിലേക്ക്
കടക്കുന്നത്.
എന്ത്
കൊണ്ട് ഒരു ദേശീയ പണിമുടക്ക് എന്ന ചോദ്യത്തെ പിന്നെന്താണ് ചെയ്യേണ്ടത് എന്ന
മറുചോദ്യം കൊണ്ട് നേരിടേണ്ടി വരുന്നുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഇരുന്ന്
വല്ലപോഴുമെങ്കിലും കേള്‍കേണ്ടി വരാറുള്ള കാര്യമാണ് “ഞങ്ങള്‍ അടച്ച ടാക്സിന് ശമ്പളം എണ്ണി വാങ്ങിച്ചിട്ടാണ് ഇവിടെ ഇരുന്ന്
ഞെളിയുന്നത് എന്ന് മറക്കണ്ട എന്ന്”. അടക്കുന്ന നികുതിയെ
കുറിച്ച് വ്യക്തമായി ബോധ്യമുള്ളത് കൊണ്ടും പൊതുസമൂഹത്തോട്,വരും
തലമുറയോട് കടപ്പാട് ഉള്ളത് കൊണ്ട് കൂടിയാണ് ഞങ്ങള്‍ എസിയുടെ തണുപ്പില്‍ നിന്നും,
ഓഫിസിലെ ഫയല്‍കെട്ടുകള്‍ക്കും ഇടയില്‍ നിന്ന് മുഷ്ടിചുരുട്ടി ഇങ്ങനെ
പോരാ, ഞങ്ങളെ കേട്ടേ പറ്റു, ഞങ്ങള്‍ക്കും
പറയാനുണ്ടെന്ന് വിളിച്ചു പറയാന്‍ തെരുവിലേക്ക്, വെയിലിലേക്ക്
ഇറങ്ങി നില്കുന്നത്.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പോലും ഒരു പരിധിക്കപ്പുറം കുലുങ്ങാതെ
പിടിച്ച് നിന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം കുറച്ച് വര്‍ഷങ്ങളായി വേച്ച്
തുടങ്ങിയിട്ട്. 2016-ല്‍ ഒരു ജനതയെ മുഴുവന്‍ ഒറ്റ
രാത്രികൊണ്ട് ബാങ്കുകള്‍ക്ക് മുന്നില്‍ പൊരിവെയിലത്ത് കാവല്‍ നിര്‍ത്തിയ നോട്ട്
നിരോധനകാലത്തില്‍ നമ്മുടെ പ്രധാനമന്ത്രി ഒരു വാക്ക് തന്നിരുന്നു, അന്‍പത് ദിവസം
കൊണ്ട് എല്ലാം ശരിയാക്കും എന്ന്!!! മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ ശരിക്കും
വീഴ്ചയുടെ വക്കിലാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗം ഐ സിയുവില്‍ ഊര്‍ദ്ധ്വന്‍ വലിച്ച്
കിടപ്പാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്ന
അരവിന്ദ് സുബ്രഹ്മണ്യം തന്‍റെ പുതിയ ലേഖനത്തില്‍ പറയുന്നത് ചൂണ്ടി
കാണിക്കുന്നുണ്ട്.
പ്രതിപക്ഷത്തായിരുന്നപ്പോള്‍
ഓരോ ദിവസവും കൂടുന്ന പെട്രോള്‍ വിലയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നവര്‍, ഇപ്പോള്‍
പെട്രോള്‍ വിലയെക്കുറിച്ച് ആരും
മിണ്ടുന്നില്ല.
ഉള്ളിവിലക്ക്
പെട്രോള്‍ കിട്ടുമെന്ന് പ്രതിപക്ഷത്തിരുന്ന് പറഞ്ഞത് വെറുതെ ആയില്ല എന്ന്
മാത്രമല്ല, ഏതാണ്ട് അത് സത്യവും ആയിട്ടുണ്ട്!!! സ്വര്‍ണത്തെക്കാള്‍ വേഗത്തില്‍
കുതിച്ചുയരുന്ന ഉള്ളിവിലയെക്കുറിച്ച് ചോദിക്കുമ്പോള്‍ “എന്‍റെ വീട്ടില്‍ ഉള്ളി കഴികാറില്ല” എന്ന മറുപടി “റൊട്ടി ഇല്ലെങ്കില്‍ ജനങ്ങള്‍ കേക്ക്
കഴിക്കട്ടെ” എന്ന് പറഞ്ഞ മേരി അന്‍ടോനിറ്റയെ ഓര്‍മ വരുന്നുണ്ടോ??
1969-ല്‍
ഇന്ദിരാഗാന്ധി ബാങ്കുകള്‍ പൊതുമേഖലാവല്കരിച്ചതിലൂടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ
സാധാരണക്കാരന് തുറന്ന് കൊടുക്കുകയായിരുന്നു. വ്യക്തികളുടെ കൈയില്‍ ആയിരുന്ന
ബാങ്കിംഗ് മേഖല പൊതുമേഖലയിലേക്ക് എത്തിക്കുക വഴി ബാങ്കിംഗ് രംഗം സാധാരണക്കാരന്
തുറന്നു കൊടുത്തു അവര്‍.
തൊണ്ണൂറുകളിലെ
ഉദാര വല്കരണ നയങ്ങള്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികല്ല്ക്
വ്യക്തമായ ഒരു റോള്‍ നല്‍കിയെങ്കിലും, പൊതുമേഖലയുടെ സ്വാധീനം തുടര്‍ന്ന്
കൊണ്ടിരുന്നു, ബാങ്കിംഗ് മേഖലയില്‍ ഉള്‍പെടെ. നവഉദാരവല്കരണ നയങ്ങളുടെ അമിതമായ സ്വാധീനത്തെ
എല്ലാകാലത്തും ചോദ്യം ചെയ്യാന്‍ ശക്തമായൊരു പ്രതിപക്ഷം കൂടി നമുക്കുണ്ടായിരുന്നു. ചോദ്യം
ചെയ്യുന്ന പ്രതിപക്ഷത്തെ തോക്കുകള്‍ കൊണ്ട് ഭരണകൂട ഭീകരത കൊണ്ട് നേരിടാത്ത സര്‍ക്കാരുകളും(അടിയന്തരാവസ്ഥയും,
സിഖ് കലാപവും മറന്നിട്ടല്ല ഇത് പറയുന്നത്).
പക്ഷെ,
ബാബറി മസ്ജിദ് സംഭവത്തിന് ശേഷം, വലതു പക്ഷത്തിന് ഹിന്ദുത്വവാദികലേ കേള്‍ക്കാന്‍
ആളെ ഉണ്ടാകി കൊടുക്കലാണ് അവര്‍ക്ക് വിസിബിളിടി ഉണ്ടാകികൊടുത്ത് കൊണ്ട് നമ്മുടെ
മാധ്യമങ്ങള്‍ ചെയ്തത്.പ്രമുഖുമാര്‍ ചാനലുകളില്‍ ഇരുന്നു ചര്‍ച്ച നടത്തി. അവരുടെ നയങ്ങള്‍ വ്യക്തമാക്കി
കൊണ്ടിരുന്നു. ബാബറി പള്ളി തകര്‍ക്കലിനു മുന്നോടിയായി അദ്വാനി നടത്തിയ രഥയാത്രയുടെ
സംഘാടകനായിരുന്നു, മോദിയെന്ന്, 2014-ല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരവേ, പ്രമുഖ
മാധ്യമങ്ങള്‍ ആഘോഷിച്ചു. ചുരുക്കത്തില്‍, ഇന്ത്യന്‍ മതേതരത്വത്തിന്, വിള്ളല്‍
വരുത്തിയ ചരിത്രപരമായൊരു തെറ്റിന് ചുക്കാന്‍ പിടിച്ച ഒരാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നു
ലോകത്തോട് വിളിച്ചു പറഞ്ഞു!!!
ഡിജിറ്റല്‍ ഇന്ത്യ
ഇന്നും
അടിസ്ഥാന വിദ്യാഭാസം ഏറെ ദൂരെ മാത്രമാവുന്ന ഇന്ത്യന്‍ ജനതയോടാണ്, സ്മാര്‍ട്ട്
ഫോണുകള്‍ ഉണ്ടല്ലോ, നമുക്ക് ഡിജിടല്‍ ആവാം, എന്ന്, അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍
ചെയ്യു, നമുക്ക് ആപ്ലിക്കേഷനുകള്‍ ഉണ്ടല്ലോ എന്ന് ബാങ്ക് ജീവനക്കാരെ കൊണ്ട് പറയിപ്പികുന്നത്.
ബാങ്ക് ജീവനക്കാരന് രണ്ടു ഓപ്ഷന്‍ നല്‍കുകയാണ്, ഡിജിടല്‍ ആയാല്‍ നിന്‍റെ ജോലി
കുറയ്ക്കാം, ഡിജിടല്‍ അല്ലാതെ ആയാലോ, പതിനഞ്ച് മിനുട്ട് കൊണ്ട് ചെയ്യണ്ട ജോലി
നമുക്ക് രണ്ടു ദിവസം കൊണ്ട് ചെയ്യാം. ഇനി ഡിജിടല്‍ ആവാന്‍ താത്പര്യം ഇല്ലെങ്കിലും
കസ്ടമറെ പിഴിയാന്‍ ഇഷ്ടമില്ലെങ്കിലും ജോലിക്കാരന്‍ അത് ചെയ്യും കാരണം അവന്, അവള്‍ക്കു
ചെയ്യാനുള്ള ജോലി കൂമ്പാരമാവുകയാണ്. ആ ഭാരം ലഖൂകരിച്ചേ പറ്റൂ. ഇല്ലെങ്കില്‍ അവര്‍ക്ക്
ശ്വാസം മുട്ടും.ജോലി ഒരു ഭാരമാവാന്‍ തുടങ്ങും.ലക്ഷക്കണക്കായുള്ള ഒഴിവുകള്‍ നികത്താതെ
ഉള്ളവരെ കൊണ്ട് ഇരട്ടി ജോലി ചെയ്യിപ്പിക്കുന്ന, എല്ലാം ഡിജിറ്റല്‍ അല്ലെ എന്ന് കൈ
മലര്‍ത്തുന്ന സാഹചര്യം തീര്‍ത്തും മാനുഷിക വിരുദ്ധമാണ്.
തകരുന്ന പൊതുമേഖല
പൊതുമേഖലാ
സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിഎസ്എന്‍എല്‍-നെ
ഏതാണ്ട് തകര്‍ത്തു. ലാഭത്തിലോടുന്ന ബിപിസിഎലിന് മൂക്കുകയറിട്ടു. രാജ്യത്തെ 77 ശതമാനം
സമ്പത്ത് വെറും 1 ശതമാനത്തിന്‍റെ കൈയില്‍ ഭദ്രമായിരിക്കുന്ന കാഴ്ചയാണ് നാം
കാണുന്നത്. അടിത്തട്ടിലെ 50 ശതമാനത്തിന്റെ വരുമാനം വര്‍ഷത്തില്‍ 2 ശതമാനം മാത്രം
ഉയരുമ്പോള്‍ 1 ശതമാതത്തിന് 6 ഇരട്ടിയാണ് വരുമാനം ഉയരുന്നത്. ഭീതിതമാണ് ഉയരുന്ന ഈ
സാമ്പത്തിക അസമത്വം.
മിശ്ര
സമ്പത്ത് വ്യവസ്ഥയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ സ്ഥാനമുണ്ട്.
സാധാരണക്കാരിലേക്ക് കുറഞ്ഞ ചിലവില്‍ ടെക്നോളജി അടക്കം എത്തിക്കുന്നതില്‍ നമ്മുടെ
പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ അടിസ്ഥാന
സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല തന്നെ.
ഇന്ത്യയിലെ വ്യവസായ വത്കരണത്തിന് വേഗത കൂട്ടിയത് പെട്രോളിയം, ഇരുമ്പ്, സ്റ്റീല്‍,
ഖനനം എന്നീ മേഖലകളിലെ പൊതുമേഖലാ സാന്നിധ്യമാണ്. സ്വകാര്യ മേഖല ഖനനം പോലുള്ള
മേഖലകളില്‍ കൈ വച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മേല്‍കൈ പൊതുമേഖലയ്ക്ക് തന്നെയാണ്.
സ്ത്രീ സുരക്ഷ-ഒരു ചോദ്യം
2012 –ലെ ഡല്‍ഹി ബലാത്സംഗത്തിന് ശേഷമായിരിക്കണം ഉയര്‍ന്നു വരുന്ന ‘റേപ്’ കള്‍ചറിനെ
കുറിച്ച് രാജ്യം ഇരുന്നു ചര്‍ച്ച ചെയ്യാന്‍ തയ്യാറായത്. ‘റേപ്’ അല്ലെങ്കില്‍ ബലാല്‍സംഗം
എന്നത് സ്ത്രീയുടെ മാനത്തിനു ഏല്‍കുന്ന തകരാര്‍ അല്ലെന്നും, മറിച്ചു ഒരു മനുഷ്യനു നേര്‍ക്ക്,
അവരുടെ അവകാശസങ്ങള്‍ക്ക് മേല്‍ നടക്കുന്ന ഭീകരമായൊരു കടന്നു കയറ്റമാണെന്നും കുറച്ചു
ആളുകള്‍ എങ്കിലും മനസ്സിലാക്കി. ചര്‍ച്ചകള്‍ നടന്നു. നിയമങ്ങള്‍ വന്നു. എത്ര നിയമങ്ങള്‍
വന്നിട്ടും, അന്ന് അവളെ ഭീകരമായി ഉപദ്രവിച്ച ‘കുട്ടികുറ്റവാളി’ പ്രായത്തിന്‍റെ പേരില്‍
രക്ഷപെട്ടു. അഞ്ചു വര്‍ഷത്തെ തടവ് കഴിഞ്ഞു അയാള്‍, ഒരു തൊഴില്‍ പഠിച്ചു നല്ലനടപ്പിനായി
പുറത്തു വന്നു. ബാക്കി ഉള്ളവര്‍ അകത്തു തന്നെ.
ഉന്നാവ്
ഒകെ നമ്മളെ ഞെട്ടിച്ചത് കുറച്ചല്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ നീണ്ട പരമ്പരയാണു
ഉന്നാവില്‍ അരങ്ങേറിയത്, അതും ഒരു തിരഞ്ഞെടുക്കപ്പെട്ട എം പിയാല്‍!!!
ഹൈദരാബാദ്
ബലാത്സംഗ വാര്‍ത്തക്ക് ശേഷം ഓരോ ദിവസവും പുലര്‍ന്നത് ഒരേ മാതിരിയുള്ള ക്രൂരമായ
ബലാത്സംഗ വാര്‍ത്തകളിലേക്കാണ്.ക്രൂരപീഡനത്തിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിലേക്ക്,അതുവഴി ഇരയെ
ഇല്ലാതാക്കുന്ന പുതിയൊരു രീതി കൂടി നിലവില്‍ വന്നിരിക്കുന്നു! ജനിച്ചു വീഴുന്നത്
മുതല്‍ മരണം കാത്തു കിടക്കുമ്പോള്‍ വരെ വെറും ശരീരങ്ങള്‍ മാത്രമാവുന്ന
അവസ്ഥയിലേക്ക് മാറുന്ന സ്ത്രീ. ഹൈദരാബാദില്‍ കുറ്റവാളികള്‍ എന്ന് മുദ്രകുത്തിയവരെ,
എന്‍കൌണ്ടര്‍ എന്ന ഓമനപേരില്‍ ഇല്ലാതാക്കിയപോള്‍ നോക്കുകുത്തിയായത്
നമ്മുടെ ഭരണഘടനയാണ്. ആള്‍ക്കൂട്ടമനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന കണ്ണിനു പകരം
കണ്ണെന്ന ഹമ്മുറാബിയുടെ നീതിശാസനത്തെ ഓര്‍മ്മപെടുത്തുന്ന കാട്ടുരീതി. ഇന്ത്യന്‍
ജനതയുടെ മൊത്തത്തില്‍ വരുന്നതിന്‍റെ നേര്‍ പാതിയാണ് സ്ത്രീകളുടെ ജനസംഖ്യ
എന്നുവരികിലും ഭരിക്കുന്നവര്‍ക്ക് കണ്ണുതുറക്കാന്‍
വയ്യ. നീതി ദേവത കണ്ണു കെട്ടി നില്‍പ്പാണ്. രാജ്യത്തു ഒരു ഭരണകൂടമുണ്ടോ എന്ന്
സംശയിക്കപെടുന്ന അവസ്ഥ.
പശു രാഷ്ട്രീയം
അതിര്‍ത്തിയില്‍
ഒരു പടക്കം പൊട്ടിയിരുന്നെങ്കില്‍ നെഞ്ച് വിരിച്ചു യുദ്ധത്തിനു ആഹ്വാനം നല്‍കാമായിരുന്നു!!!
ഒരു ഇസ്ലാമിന്‍റെ വീട്ടിലെ അടുക്കളയില്‍ ഏതിറച്ചിയാണ് എന്ന് നോക്കുമ്പോള്‍
ചിലപ്പോള്‍ നീതിബോധം വല്ലാതെ ആളിക്കത്തിയേനെ!!!! ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍
ഏറ്റവും കൂടുതല്‍ ഗോമംസം കയറ്റി അയക്കുന്ന രാജ്യത്താണ്, ബീഫ് കഴിച്ചു എന്നത്തിന്‍റെ പേരില്‍ മതത്തിന്‍റെ നിറം
കൊടുത്തു ആളുകളെ തല്ലികൊല്ലുന്നത് എന്ന് കൂടി ഓര്‍ക്കണം. ഇന്ത്യന്‍ ജനസംഖ്യയിലെ
നല്ലൊരു ശതമാനം കഴിക്കാന്‍ ഭക്ഷണം ഇല്ലാതെ മരിച്ചു വീഴുമ്പോള്‍ ഭക്ഷണം കഴിച്ചതിനു
കൊല്ലുന്ന നാട്!!!
കാശ്മീരും പൌരത്വവും വോട്ട് ബാങ്ക് രാഷ്ട്രീയവും
നാല്
മാസമായി ‘ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് ഇതാണ്” എന്ന് നെഹ്‌റു ഒരിക്കല്‍
പറഞ്ഞ കാശ്മീര്‍ ഇന്റര്‍നെറ്റ് ഇല്ലാതെ, പുറം ലോകവുമായി ബന്ധമില്ല്തെ മാറിയിട്ട്.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കേന്ദ്രഭരണ പ്രദേശമായി കാശ്മീര്‍. അവിടത്തെ മുന്‍ ഭരണാധികാരികള്‍,
തിരഞ്ഞെടുക്കപെട്ട ജനപ്രധിനിധികള്‍ അടക്കം പുറം ലോകവുമായി ബന്ധമില്ലാതെ വാര്‍ത്തകള്‍
പുറത്തെത്താതെ ഭരണകൂടം കൊട്ടിയടചിരിക്കുന്നു.
പത്ര
വാര്‍ത്തകള്‍ പറയുന്നത് കഴിഞ്ഞ നാല് മാസത്തിനിടയില്‍ 10000 കോടിക്ക് മേല്‍ കശ്മീരിന്‍റെ
സാമ്പത്തിക മേഖലക്ക് നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ്.
ഒടുക്കത്തെ
ആണിയടിയായി ദേശീയ പൌരത്വ നിയമവും.ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ
നിന്നും കുടിയേറിയ സിഖ്, പാഴ്സി, ഹിന്ദു, ക്രിസ്ത്യന്‍,ജൈന്‍, ബുദ്ധമത അനുയായികല്ക്
മത ഭീകരത നേരിടേണ്ടി വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കുന്നു.
അഹമ്മദീയരും ഷിയകളും എവിടെ എന്ന് ചോദിക്കരുത്!!! ശ്രീലങ്കന്‍ തമിഴരും,
രോഹിന്ഗ്യരും എവിടെ എന്നും ചോദിക്കരുത്!!! അവരും അതാത് രാഷ്ട്രങ്ങളില്‍ മതപരമോ,
രാഷ്ട്രീയപരമോ ആയ ഭീകരത നേരിട്ടവരാണ്.അവരുടെ മനുഷ്യവകാശങ്ങള്‍ എവിടെ എന്ന
ചോദ്യത്തിന് ഇത് വരെ ഉത്തരം നല്‍കിയിട്ടില്ല,പ്രധാന മന്ത്രിയും ,
ആഭ്യന്തരമന്ത്രിയും.
അവിടെയാണ്,
ബംഗാളിലെയും അസമിലെയും വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയുന്നത്.നീണ്ട
വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കി എടുത്ത ദേശിയ പൌരത്വ രജിസ്റ്റര്‍ നിലവില്‍
വന്നപ്പോള്‍ 19 ലക്ഷം ആളുകളാണ് പൌരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായിരിക്കുനത്.
അതില്‍ 13 ലക്ഷവും ഹിന്ദുക്കള്‍ ആണെന്നത്, സര്‍കാരിനെ നയിക്കുന്ന ബിജെപിയെ
കുറച്ചൊന്നുമല്ല ഞെട്ടിചിരിക്കുക.. ഏറെ നാള്‍ എടുത്താണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക്
പിടിമുറുക്കനായത്. ഏറെ കഷ്ടപ്പെട്ട് നേടിയ വടക്ക് കിഴക്കില്‍ 19 ലക്ഷം ആളുകള്‍, വോട്ടര്‍മാര്‍
അല്ലാതായിരിക്കുന്നു.. ആസാമിലെ മൊത്തം
ജനസംഖ്യയുടെ വെറും 6.5 ശതമാനമാണീ 19
ലക്ഷം. അതും ബിജെപിയുടെ പ്രധാനമായൊരു വോട്ട് ബാങ്ക്. ഇനി അതില്‍ 6 ലക്ഷം മുസ്ലിം ആണെങ്കില്‍ പോലും
ആസാം ജനതയുടെ 2 ശതമാനം മാത്രമേ ആവുന്നുള്ളൂ. ദേശിയ പൌരത്വ ഭേദഗതി നിയമം നടപ്പിലാവുന്നതോടെ
പൌരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ 13 ലക്ഷം താനേ അകത്താകുന്ന കാഴ്ച കാണാം,6
ലക്ഷം പുറത്ത് പോകുന്ന മാജിക്കും!!! അതുകൊണ്ട് തന്നെയാണ്, ആസാമിലെ ജനങ്ങള്‍
തെരുവില്‍ ഇറങ്ങിയത്. അവരെ സംബന്ധിച്ചിടത്തോളം ഈ ആളുകള്‍ അവരുടെ സംസ്കാരത്തിനും
ജീവിത വ്യവസ്തയ്കും ഭീഷണിയാവുന്നു. അതുകൊണ്ടാണ് നിയമം പാസായപ്പോള്‍ അസം
ചുരുക്കത്തില്‍ കത്തിയത്.
മുസ്ലിമിനെ
മാത്രമാണോ ബാധികുന്നത് എന്ന ചോദ്യത്തിനുതരം
അല്ലെന്ന് പറയേണ്ടി വരും!!! ഇപ്പോള്‍ പൌരത്വ രജിസ്റ്ററില്‍ നിന്ന് പുറത്ത് പോയ
നല്ലൊരു ശതമാനവും ഇന്ത്യയില്‍ 1971 ന് മുന്‍പ് ജീവിച്ചിരുന്നവരാണ് എന്ന് എല്ലാ
രേഖകളും ഉണ്ടായിടരുന്നവര്‍ ആണ്. മുന്‍ രാഷ്ട്രപതി ഫകൃടിന്‍ അലി അഹമ്മദിന്‍റെ
കുടുംബം പോലും അതില്‍ പെടും.
ഞാനീ
നാട്ടില്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാന്‍ കഴിയാത്ത ആളുകള്‍ക്കിടയില്‍
, സമൂഹത്തിന്‍റെ ഏറ്റവും താഴെ കിടയില്‍ വരുന്ന, ദളിതനും, ആദിവാസിയും, മറ്റു പിന്നോക
വിഭാഗങ്ങളും പെടും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകൃതി ക്ഷോഭങ്ങള്‍ പുതുമയല്ല,
ഇപ്പോള്‍ നമുക്കും. ഓരോ മഴക്കെടുതി വീട് നഷ്ടപ്പെട്ട് ജീവന്‍ മാത്രം മിച്ചമാവുന്ന ജീവിതങ്ങള്‍ തന്നെയാണ് അവര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്‍റെ
തെളിവ്. അതിനപ്പുറം തെളിയികണമെങ്കില്‍ മാജിക് അറിയണം. ഇവരൊക്കെ എവിടെ പോകും എന്ന്
കൂടി ചോദിച്ചാല്‍ പിന്നെ ഉത്തരമില്ലയമയുടെ ആഴം കൂടുകയേ ഉള്ളൂ. അത് കൊണ്ട്
തന്നെയാണ് സാമ്പത്തിക,സാമൂഹിക സാംസ്‌കാരിക വ്യത്യസമിലാതെ ജനം തെരുവില്‍ ഇറങ്ങിയത്.
മതം കൂടി ഇതില്‍ ഒരു ഘടകമാവുമ്പോള്‍, ഇന്ത്യയുടെ മതേതരരമുഖത്തിനാണ് കോട്ടം തട്ടുക.
ഔദ്യോഗിക മതമില്ലാത്ത,മതേതര റിപബ്ലിക് ആയ ഇന്ത്യയില്‍ പൌരത്വത്തിന് മതം ഒരു ഘടകം ആവുന്നു എങ്കില്‍ അത് ചോദ്യം ചെയ്യപെടുക തന്നെ
വേണം.
പാര്‍ലമെന്‍റില്‍
പൌരത്വ ബില്‍ അവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞത് “ഞങ്ങള്‍ക്ക് അഞ്ചു വര്‍ഷം ഭരിക്കാന്‍ ഉള്ള അവസരം ഉണ്ട്.
അത് കൊണ്ട് ഇങ്ങോട്ട് ബഹളം വയ്കണ്ട, പറയുന്നത് അങ്ങ്
കേട്ടാല്‍ മതിയെന്നാണ്!!! ഒരു ജനാധിപത്യ റിപബ്ലികിലെ ആഭ്യന്തര മന്ത്രി ഒരു
ഏകാധിപതിയെ പോലെ സംസാരിക്കുന്നു!!! ബഹുസ്വരതയ്കു പേരുകേട്ട ഇന്ത്യന്‍ പാര്‍ലമെന്റില്‍,
ഒരിക്കല്‍ അംബേദ്കരിന്റെയും നെഹ്റുവിന്‍റെയും, കാമരാജിന്‍റെയും സ്വരം മുഴങ്ങിയ പാര്‍ലമെന്റാണ്
എന്നോര്‍ക്കണം.
ഇന്ത്യയുടെ
അന്തസറ്റ്, കൊല്ലുന്ന രാജാവിനു തിന്നുന്ന
മന്ത്രിയുള്ള കാലം. നോട്ടു നിരോധനത്തിനു ശേഷം തിരിച്ചു പോക്കില്ലാത്ത വണ്ണം തകര്‍ന്നു
വീണ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ എന്ന പേരില്‍ ആര്‍ ബി
ഐയിലെ കരുതല്‍ ധനവും സ്വര്‍ണവും എടുതിരിക്കുന്നു. വിത്തെടുത്ത് ഉണ്ണുക എന്ന് കേട്ടിട്ടില്ലേ ??? അത്
തന്നെ.. ഇതൊന്നും പോരാഞ്ഞിട്ട് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുക എന്നൊരു പുതിയ
കലാപരിപാടി കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തെ ബി
ജെ പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി അധികാരം ഒഴിയുമ്പോള്‍ ശ്വസിക്കുന്ന വായുവിനു
കൂടി നികുതി ഏര്‍പ്പെടുത്തിയാലും അധികമാവില്ല.
കഴിഞ്ഞ
നാല്പത്തഞ്ച് കൊല്ലതിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയിലൂടെയാണ് ഇന്ത്യ കടന്ന്
പോകുന്നതെന്ന് കൂടി ഓര്‍ക്കണം. അതിനിടയിലാണ് പൊതുമേഖലാ സ്ഥാപങ്ങളുടെ വിറ്റഴിക്കലും സ്വകാര്യ വല്കരണവും
പുതിയ മെര്‍ജറുകളും. എസ് ബി ഐ ഓരോ ലയനങ്ങളും ഒരുപാട് പേരുടെ ജോലിക്ക് കത്തി
വയ്കുന്നുണ്ട്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ കടന്ന്
പോകുമ്പോഴും വീണ്ടും രാജ്യത്തിന്‍റെ വാതില്‍ കൂടുതല്‍ പേര്‍ക്കായി തുറന്നു
കൊടുത്തു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് നാം അറിഞ്ഞേ പറ്റൂ. കോര്‍പറേറ്റുകള്‍ക്ക്
നല്‍കുന്ന ഭീമമായ ഇളവുക, ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാദാവായ ഇന്ത്യന്‍
റയില്‍വേയുടെ സ്വകാര്യവല്കരണം ഒക്കെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന
കാര്യങ്ങളാണ്. രാജ്യം കത്തുമ്പോള്‍, ഏറ്റവും കെട്ട കാലത്തൂടെ കടന്നു പോകുമ്പോള്‍ നാടുകാര്‍
അടകുന്ന നികുതിപണത്തില്‍ നിന്നു ശമ്പളം
വാങ്ങി ഞെളിഞ്ഞിരിക്കുന്നവര്‍ ഇത്രയെങ്കിലും ചെയ്യണ്ടേ???.
ഇത്രയുമൊക്കെ
പോരെ സാമാന്യജനത്തിന് തെരുവിലെക്കിറങ്ങാന്‍??? ഇനിയും കാരണങ്ങള്‍ ആണ് ആവശ്യമെങ്കില്‍ ഇനിയും കണ്ടെത്താവുന്നതെ ഉള്ളൂ.
കഴിഞ്ഞ
10 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലക്കയറ്റം.
ഇതൊക്കെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ഒരു പതാന്‍കോട്ടോ ബാലകൊട്ടോ അല്ലെങ്കില്‍
നാട് നീളെ അരങ്ങേറുന്ന സാമ്യമുള്ള ബലാല്‍സംഗങ്ങളോ കൂട്ടക്കൊലകളോ ഒക്കെ
മാത്രമാവുന്നു ഉത്തരം. ഇത്രയും കാലം പറയാന്‍ രാമജന്മഭൂമി ഉണ്ടായിരുന്നു.
ഇന്നിപ്പോള്‍ അതില്ല. ശരിയാകാതെ പോകുന്ന എല്ലാ കാര്യങ്ങല്കും നെഹ്രുവിനെ കുറ്റം പറഞ്ഞു പറഞ്ഞു, ഗോഡ്സേയെ രാജ്യസ്നേഹിയെന്നു വിളിച്ചവരെ അധികാരങ്ങള്‍ കൊടുത്തു
ന്യായീകരിക്കുന്ന, ഗാന്ധിജിയെ സ്മരിക്കുന്ന ഗോഡ്സേക്
മുന്നില്‍ കൂപുകൈകളോടെ നില്‍കുന്ന ഭരണാധികാരികള്‍ക്ക് മുന്‍പില്‍, അവര്‍ മുന്നോട്ടു വയ്ക്കുന്ന ഓരോ തീരുമാനങ്ങല്കും മുന്‍പില്‍ സ്വന്തം എതിര്‍ ശബ്ദം ഉച്ചത്തില്‍ കേള്പിക്കാനുള്ള അവസരം
കൂടിയാണ് ജനുവരി 8 ന്‍റെ ദേശീയ പണിമുടക്ക്. മാറ്റം വന്നാലും
ഇല്ലെങ്കിലും, മാറ്റം ആഗ്രഹിക്കുന്ന ജനത്തിന് നിങ്ങളുടെ
രീതികള്‍ ശരിയല്ലെന്ന് പറയുന്ന ഒരു ജനതയുടെ മുഖം കാണേണ്ട സമയം തന്നെയാണിത്.
മാറിയ
രാഷ്ട്രീയ സാഹചര്യത്തില്‍, തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക രംഗവും,
തൊഴിലില്ലായ്മയും, ട്രേഡ് യുണിയന്‍ അവകാശങ്ങളും മാത്രമല്ല ഇവിടെ തെരുവില്‍ ചോദ്യം
ചെയ്യപെടാന്‍ പോകുന്നത്. ഓരോ വ്യക്തിയും നൂറായിരം ചോദ്യങ്ങളാണ് മുന്നോട്ട്
വയ്കുന്നത്. ഓരോ തൊഴിലാളിയും, സ്ത്രീയോ പുരുഷനോ, ട്രാന്‍സ് പെര്സണോ ആയിക്കോട്ടെ,
തൊഴിലാളി ഒരു ചിഹ്നമാണ്. വ്യവസ്ഥിതിയില്‍ നിന്ന് ഏല്പിക്കുന്ന ജോലികള്‍ ചെയ്തു
തീര്‍ക്കുമ്പോഴും വ്യക്തമായ രാഷ്ട്രീയ ബോധമുള്ള, അഭിമാനിയായ ഒരു മനുഷ്യന്‍. അയാള്‍/അവള്‍ക്ക്
ശമ്പളം നല്‍കുന്ന പ്രസ്ഥാനത്തോട് മാത്രമല്ല, മുന്നേ പോയവര്‍ തെളിച്ച് തന്ന
സമരപാതയിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ക്ക് മേലാണ് ഓരോ തൊഴിലാളിയും തൊഴിലെടുത്ത് അഭിമാനത്തോടെ
ജീവികുന്നത്. അവര്‍ക്ക് പിറകെ വരുന്ന തലമുറയോടും, തന്‍റെ സമൂഹത്തോട് തന്നെയും ഉള്ള
ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്, മനുഷ്യരുടെ തൊഴിലെടുത്ത് ജീവിക്കാന്‍ ഉള്ള
അവകാശങ്ങള്‍ക്കായി പോരാടുക എന്നത്. ജീവിച്ചിരുന്ന നാട്ടില്‍ ഒരു ദിവസം കൊണ്ട്
രണ്ടാം കിട പൌരന്മാരായി ഡിറ്റന്ഷന്‍ സെന്‍ററുകളില്‍ അടക്കപെട്ടവരും നമ്മളെ പോലെ,
സ്വസ്ഥമായി ജീവിച്ചിരുന്നവരോ, അങ്ങനെ ആഗ്രഹിച്ചവരോ ആണ്. തൊഴിലിടങ്ങളിലെ നീതികേടുകളില്‍
മനം നൊന്ത് ജീവനെടുത്ത, ആരോഗ്യം തകര്ന്നവര്‍ ഒക്കെയും ആഗ്രഹിച്ചത്
സ്വസ്ഥജീവിതങ്ങള്‍ മാത്രം. ജീവിതങ്ങള്‍ കവര്‍ന്നെടുക്കപെടുമ്പോള്‍, നിശബ്ദത പാലികുന്നത്
ഏറ്റവും വലിയ നീതികേടാകുന്നു.
ഒരു
പുതു പ്രതീക്ഷയ്കായി ഓരോരുത്തർക്കും എന്ത് ചെയ്യാനാവും എന്ന തിന്‍റെ ഉത്തരം
കണ്ടെത്തല്‍ കൂടിയാണ് ഈ ദേശിയ പണിമുടക്ക്.
തിരഞ്ഞെടുപ്പുകളക്, ബഹുസ്വരത്ക് കൈ യാമം വയ്ക്കുന്ന കാലതു നാനാത്വത്തില്‍
അധിഷ്ഠിതമായ മതേതര ഇന്ത്യയുടെ ആശയം ഉള്‍ക്കൊണ്ട് കൊണ്ട്, പൊതു
ഇടങ്ങള്‍ എല്ലാവരുടെതുമാണെന്ന് പറഞ്ഞു കൊണ്ട് നമുക്ക് പങ്കു ചേരാം,അണിനിരക്കാം
ഇങ്ക്വിലാബ്
സിന്ദാബാദ്
ധനുഷ ദാമോദരന്‍
Comments
Post a Comment