Skip to main content

Posts

40 സെക്കൻറിലെ കൈ

ഇന്ന് ലോക മനസികാരോഗ്യ ദിനമാണ്. 1992 ലാണ് WHO ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം ലോകത്തോട് വിളിച്ച് പറയുന്നത്.1994 മുതൽ ഓരോ വർഷവും ഓരോ തീം മുന്നോട്ട് വയ്ക്കുകയും ചെയ്തു. 2019ലെ തീം ആത്മഹത്യ തടയലും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം ഉയർത്തുകയെന്നതുമാണ്. WHO യുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ഒരു മനുഷ്യ ജീവൻ കവരുന്നത് ആത്മഹത്യയാണെന്നാണ്. പ്രത്യേകിച്ചും 15-29 പ്രായത്തിൽ പെട്ടവർ. ഓരോ 40 സെക്കന്റും എന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒരു കണക്കാണ്. അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങൾ തെളിയിക്കുന്നത് ഏകാകികളുടെ എണ്ണംകൂടിവരുന്നുവെന്നാണ് പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. വികസ്വര രാജ്യങ്ങളിൽ ഇത്തരം പഠനങ്ങൾ നടക്കുന്നുണ്ടോ അതെത്രത്തോളം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ട് എന്നതാണ്. പറഞ്ഞ് വന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും ഇനി ഒരു തിരിച്ച് പോക്കില്ലെന്ന് തീരുമാനിക്കുന്ന ഒരിക്കലെങ്കിലും തീരുമാനിച്ച ആളുകളെക്കുറിച്ചാണ്.   ആത്മഹത്യ ചിലരെങ്കിലും കരുതുംപോലെ ഒരു ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല. അവസാനമില്ലാത്ത ശ്വാസം മുട്ടിക്കുന്ന വേദനയുടെ, ഓടി ഓടി അഭയം തേടി തോറ്റു പോയൊരാളുടെ ഏറ്റുപറച്ചിലാണ്. തൊണ...

ബാങ്ക്

ഓരോ മനുഷ്യരും ഓരോ ബാങ്ക് ആണ്!!! സാമ്പത്തികവര്‍ഷക്കണക്കില്‍ ലാഭനഷ്ടങ്ങള്‍ കൂട്ടികിഴികാതെ ഓഡിറ്റ്‌ നടത്താതെ അടുക്കും ചിട്ടയും ഇല്ലാത്തതെങ്കിലും ഓരോരുത്തരും ഒരു ബാങ്ക് ആണ്. യുണിയനും അസോസിയേഷനും ഇല്ലാത്ത എന്നാല്‍ രാഷ്ട്രീയമുള്ള കാഴ്ചപ്പാടുള്ള ബാങ്ക് - ചിലയിടങ്ങളില്‍ അതും ഉണ്ടാവില്ല. അവിടെ നിങ്ങള്‍ സ്നേഹത്തിന്‍റെയും വെറുപ്പിന്റെയും വാത്സല്യത്തിന്റെയും കാമത്തിന്റെയും അറപ്പിന്റെയും കൊതിയുടെയും ത്രിഷ്ണയുടെയും അഹങ്കാരത്തിന്റെയും പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത വേറെ എന്തിന്‍റെ ഒക്കെയോ അക്കൌണ്ടുകള്‍ തുറകുന്നു. ചിലത് ഒരു ഇടപാടുകള്‍ ഇല്ലെങ്കിലും എന്നും പുതുതായി തന്നെ നിലനില്‍കും. ചിലവ എന്നും ഇടപാടുകള്‍ ഇല്ലെങ്കില്‍ ഡോര്‍മന്റ് അല്ലെങ്കില്‍ ഇനോപറേറ്റിവ് എന്നൊകെ കാണിച്ചു തുടങ്ങും. എന്നിട്ടും നമ്മള്‍ പോലുമറിയാതെ അക്കൌണ്ടുകള്‍ ഒകെ ക്ലോസ് ചെയ്തു കൊണ്ടുപോകും. മറ്റു ചിലരുണ്ട്. എന്നോ തുറന്ന അക്കൌന്റ് ദീര്‍ഘ കാലം ഇടപാടുകള്‍ സൂക്ഷിക്കും. പയ്യെ പയ്യെ അക്കൌണ്ടിലെ ഇടപാടുകള്‍ കുറക്കും. പക്ഷെ ഒരിക്കലും ക്ലോസ് ചെയ്യില്ല. ഓരോ വാര്‍ഷികങ്ങല്കും കൃത്യമായി അക്കൌണ്ട് പുതുക്കി കൊണ്ടിരിക്കും..ക്ലോസ് ചെയ്ത...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...

ഗൌരി ലങ്കേഷിന്റെ കൊലപാതകം നമ്മെ ഓര്‍മിപ്പിക്കുന്നത്‌

പേനയ്ക് പടവാളിനെക്കാള്‍ മൂര്‍ച്ചയുണ്ടെന്നു പറയാറുണ്ട്‌.ഒരു പടവാള്‍ കൊണ്ട് നേടിയ വലിയ സാമ്രാജ്യങ്ങള്‍ തകര്‍ക്കാന്‍ ഒരു പേന മതി!!! ലോകം മാറ്റി മറിച്ച വിപ്ലവങ്ങള്‍ പലതും പേനത്തുമ്പില്‍ നിന്നും പിറന്നു വീണവയാണ്.ലോകത്തെ എല്ലാകാലത്തേക്കുമായി മാറ്റി മറിച്ച കമ്മ്യുണിസ്റ്റ് വിപ്ലവം പിറന്നതും പേനത്തുമ്പിലൂടെ. Courtesy:Google  സോക്രട്ടീസിന്‍റെ മരണം ചിത്രകാരന്‍റെ ഭാവനയില്‍ ചിന്തിക്കാന്‍ പഠിപ്പിച്ചു എന്ന ‘തെറ്റിന്’, അതിലൂടെ യുവാക്കളെ ‘വഴിതെറ്റിച്ചതിന്’ സോക്രട്ടീസിന് വിധികപ്പെട്ടത്‌ മരണമായിരുന്നു. അത്ഭുതമില്ല,എന്തിനു അധികാരികള്‍ അന്നും ഇന്നും ചിന്തകരെ എഴുത്തുകാരെ ഭയപ്പെട്ടിരുന്നു എന്നതിന്. എം എം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കരും  പിന്നെ ഇപ്പോള്‍ ഗൌരി ലങ്കേഷും നാം ജീവിക്കുന്ന കാലത്തിന്‍റെ ഭീകരതയുടെ ഓര്‍മപെടുതലാണ്. പെരുമാള്‍ മുരുഗന്‍ കൊല്ലപെട്ടില്ലായിരിക്കാം.പക്ഷെ ഒന്നുണ്ട്, ഒരു എഴുത്തുകാരനെകൊണ്ടു ‘എഴുത്തുകാരനായ പെരുമാള്‍ മുരുഗന്‍ മരിച്ചിരിക്കുന്നു ഇനി ജീവിക്കുന്നത് പി മുരുഗന്‍ എന്ന അധ്യാപകന്‍ മാത്രം’ എന്ന് പറയിപ്പിക്കുന്നിടത്ത്, ആ ഗതികേ...

മരം നട്ട് നട്ട് ...കാട് വെട്ടി വെട്ടി

മഴയും പുഴയും ഇല്ലാതാവുന്ന കാലത്തെക്കുറിച്ച് ആവലാതിപ്പെട്ടു കൊണ്ടിരിക്കെ കയറിവന്ന വാര്‍ത്താശകലം വല്ലാതെ അലട്ടുന്നതായി. “വനം നഷ്ട്പെടുന്നതില്‍ വലിയ കാര്യമൊന്നുമില്ല.വൈദ്യുതി വേണമെങ്കില്‍ കുറച്ചു വനമെല്ലാം നഷ്ടപെടും.മനുഷ്യന്‍റെ കാര്യം ചിന്തയില്ല.മൃഗങ്ങളെക്കുറിച്ചാണ് പ്രമുഖരുടെ ചിന്ത.അതിരപ്പിള്ളി നടപ്പിലാക്കും.” ലോകവനദിനത്തിന്‍റെ തലേദിവസം ഇങ്ങനെ ഒന്ന് കേള്‍ക്കുമ്പോള്‍ നാം കൂടുതല്‍ ആശങ്കപ്പെടുതിയില്ലെങ്കിലെ ഉള്ളു. പറയാതെ വയ്യ നമ്മുടെ പ്രകൃതി സ്നേഹം. അതിരപ്പിള്ളി പോലെ വളരെ ഫ്രജൈല്‍ ആയ ആവസവ്യവസ്ഥകളെ  തകര്‍ത്തു കൊണ്ട് നേടുന്നത് നഷ്ടങ്ങള്‍ മാത്രമാവും.120 MW മാത്രം ശേഷിയുള്ള ഒരു സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജെക്ടിനു വേണ്ടിയാണു പുരോഗതിക്ക് പിറകെ പായുന്നവര്‍ വാശിപിടിക്കുന്നത്‌.എണ്ണിയാല്‍ ഒടുങ്ങാത്ത അദ്ഭുതങ്ങള്‍ കാത്തുവച്ചിരിക്കുന്ന പശ്ചിമഘട്ടം പുഴയോരക്കാടുകള്‍(RIPARIAN FORESTS) എന്ന വളരെ ലോലമായ ആവസവ്യവസ്ഥയെ കൂടി പേറുന്നുണ്ട്. 1982 മുതല്‍ മലയാളിയുടെ ചര്‍ച്ചാവേദികളില്‍ നാം അതിരപ്പിള്ളിയെ കേള്‍കുന്നുണ്ട്. മാധവ് ഗാഡ്ഗിലിനെ പോലുള്ളവരെ തള്ളിപറഞ്ഞ്‌ കൊണ്ട് അതിരപ്പിള്ളി പദ്ധതിക്കായി തയ്യാ...

തണല്

എന്റെ പ്രണയത്തിന്റെ പുഴ വറ്റിപ്പോയപ്പോഴാണ്  ഞാന്  അറിഞ്ഞത്, ഒരിക്കലും വറ്റാത്ത ഒരു പുഴ എന്റെ കണ്ണില്  ഒളിച്ചിരുന്നെന്ന് ! നിന്നോട് മിണ്ടാതെ ആയപ്പോഴാണ് ഞാനറിഞ്ഞത്, എന്റെ വാകുക്കള്  അത്രയും നഷ്ടപ്പെട്ട് പോയെന്നു ! നിന്റെ ചിരി കേള്കാതെ  ആയപോഴാണ്  അറിയാന്  കഴിഞ്ഞത്, ഞാന്  ചിരിക്കാന്‍ മറന്നു  പോയെന്നു!   ഇവിടെ മഴയാണ്, തിമിര്ത്തു  പെയ്യുന്ന  മഴ. ഈ  മഴയിലും  എനിക്ക്  വെയിലാണ്!!!  അകവും പുറവും  വെന്തു പോകുന്ന  വെയില്... നിന്റെ തണല്  ഉണ്ടായിരുന്നപ്പോള്  പൊള്ളുന്ന    വെയിലും  കുളിരായിരുന്നു !!!!

ശവപ്പെട്ടി

ശബ്ദത്തിനു വിലക്ക് എര്പെടുത്തിയ  ചുമരുകള്‍ക് നിശ്ബ്ദതയുടെ ചാരനിറം എ.സി യുടെ മരവിപ്പിക്കുന്ന തണുപ്പില്‍ കമ്പ്യൂട്ടര്‍ മോനിടരുകളുടെ നോക്കിയിരുപ്പു മരണത്തിന്റെ ഇരുണ്ട മുഖത്തെ ഓര്‍മിപ്പിച്ചു എ.സി യുടെ നേര്‍ത്ത മുരള്‍ച്ച  മരണം കാത്ത് കിടക്കുന്ന  വൃദ്ധ/ന്റെ/യുടെ ഉര്ധ്വാന്‍ വലി പോലെയും  ശബ്ദങ്ങള്‍ ഇല്ലാത്ത മുറിയില്‍  മരവിക്കുന്ന വിരലുകള്‍ ദുപ്പട്ടയ്കുള്ളില്‍ ഒളിപ്പിച്ചു വാതിലിനു  നേര്‍ക് കന്നയച്ചപ്പോള്‍ അറിഞ്ഞു  ഞാനൊരു ശവപ്പെട്ടിക്കുള്ളില്‍ ആണെന്ന് !!!!