ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ് കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത് എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...
Comments
Post a Comment