Skip to main content

Posts

ശവപ്പെട്ടി

ശബ്ദത്തിനു വിലക്ക് എര്പെടുത്തിയ  ചുമരുകള്‍ക് നിശ്ബ്ദതയുടെ ചാരനിറം എ.സി യുടെ മരവിപ്പിക്കുന്ന തണുപ്പില്‍ കമ്പ്യൂട്ടര്‍ മോനിടരുകളുടെ നോക്കിയിരുപ്പു മരണത്തിന്റെ ഇരുണ്ട മുഖത്തെ ഓര്‍മിപ്പിച്ചു എ.സി യുടെ നേര്‍ത്ത മുരള്‍ച്ച  മരണം കാത്ത് കിടക്കുന്ന  വൃദ്ധ/ന്റെ/യുടെ ഉര്ധ്വാന്‍ വലി പോലെയും  ശബ്ദങ്ങള്‍ ഇല്ലാത്ത മുറിയില്‍  മരവിക്കുന്ന വിരലുകള്‍ ദുപ്പട്ടയ്കുള്ളില്‍ ഒളിപ്പിച്ചു വാതിലിനു  നേര്‍ക് കന്നയച്ചപ്പോള്‍ അറിഞ്ഞു  ഞാനൊരു ശവപ്പെട്ടിക്കുള്ളില്‍ ആണെന്ന് !!!! 

ഭ്രാന്ത്

വണ്ടികളുടെ  ഇരമ്പല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന റോഡ്‌ സൈഡിലെ ഒരു പഴയ വീടാണ് അവളുടെ അഭയ കേന്ദ്രം. ഓടിട്ട വീടിന്റെ പഴയ മണം ഓരോ ദിവസവും അവള്‍ ജനിച്ചു വളര്‍ന്ന പഴയ വീടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയത് കൊണ്ട് മാത്രം അവിടം അവള്‍ക് പ്രിയപെട്ടതായി, ആ പഴയ നഗരത്തിലെ പൊടിപിടിച്ച ലൈബ്രറികളോളം ഇഷ്ടപെടുന്ന മറ്റൊരു സങ്കേതം. ഒറ്റ  ദിവസം കൊണ്ട് മനസ്സിന് പുറത്താകി വാതിലടച്ച പഴയ കൂട്ടുകാരനോട് അവള്‍ക് എന്തൊക്കെയോ പറയണമെന്ന് തോന്നി, കരച്ചിലിന്റെ ദേഷ്യത്തിന്റെ പിന്‍ബലമില്ലാതെ. ഒരുപാടു കാലത്തിന്റെ കാത്തിരുപ്പിനു ഒടുവിലാണ് നീ പറഞ്ഞത്, നിന്റെ മനസ്സിന്റെ ദുഷിപ്പിനെ കുറിച്ച്, കുറ്റബോധം തീണ്ടാത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടത് നിന്റെ ഉള്ളുകള്ളികള്‍. നിന്നോടുള്ള എന്റെ ആത്മാര്‍ധത നീ അറിയുന്നില്ലേ എന്നൊരു ചോദ്യവും പിന്നെ നിനക്ക് മാത്രം കഴിയുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ച ചിരിയും. സമ്മതിക്കുന്നു.തോല്‍വി എന്റേത്. ഒരു നീണ്ട കത്ത് ആവാം എന്ന് കരുതിയാണ് പേന കൈയില്‍ എടുത്തത്‌.  ഒരു വീഡിയോ call- ന്റെ ദൂരത്തു അയാള്‍ ചിരിച്ചു കൊണ്ട് വന്നപ്പോള്‍ ഏറെ ആലോചിച്ചു അവള്‍ വേണ്ടത് എന്തെന്ന്. പിന്നെ ഹെഡ് ഫോണില്‍ കേട്ട അയാ...

പേരില്ലാത്ത ഒന്ന് ...

ഈ നിശബ്ദതയുടെ താഴ്വരയാണ് എന്നെ മറവി ഉള്ളവള്‍ ആക്കിയത് ചിരിക്കാന് കരയാനും മറന്നതും ഇവിടെ നിന്ന് തന്നെ എന്‍റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞു ഏകാന്തതക്ക് കൂട്ടിരിക്കുകയാനിപോള്‍ സ്വപ്‌നങ്ങള്‍ മറന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞത്  എന്റെ ആത്മാവിന്‍റെ അഗ്നിയില്‍ ദഹിപ്പിച്ച ചന്ദനമരം ഞാന്‍ തന്നെയാണെന്ന് ഒരു പിടി ചാരം കൂടി അവശേഷിച്ചിട്ടില്ല ഓര്‍മ്മകള്‍ ബാക്കി ആവാതിരിക്കാന്‍ എന്റെ സങ്കട- കടലില്‍ ഞാന്‍ അതെന്നേ  ഒഴുക്കി കളഞ്ഞു!!! 

പ്രേമലേഖനം

സ്നേഹിക്കാന്‍ എനിക്ക് പേടിയാണ്... നിന്നെ പ്രത്യേകിച്ചും. എത്ര ആലോചിച്ചിട്ടും നിന്നില്‍ നിന്നും ഓടിപ്പോകാന്‍ എനിക്കൊരു കാരണം കിട്ടുന്നില്ല. എത്ര വഴക്കടിച്ചിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു. സ്നേഹത്തിന്റെ നിറം ചുവപ്പാണോ പച്ചയാണോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ ചോരയുടെ നിറം ചുവപ്പാണ്. എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്റെ ചിരിയും ആവലാതികളും നിറഞ്ഞു നിറഞ്ഞു എന്നെ വിഴുങ്ങുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും പറയാതിരിക്കാന്‍ വയ്യ. ഞാന്‍ ഭയന്ന് ഭയന്ന് നിന്നെ സ്നേഹിക്കുന്നു... ഞാന്‍ ഒരിക്കലും കിനാവുകളില്‍ അലഞ്ഞു നടക്കില്ല. കാരണം കിനാവുകളെ എനിക്ക് പേടിയാണ്... എന്റെ മാത്രംഓര്‍മയില്‍ ഒരു മഞ്ഞു തുള്ളി പോലെ അവശേഷിക്കുന്ന കിനാവുകള്‍ കണ്ടു ഉണര്‍ന്ന ദിവസങ്ങളുടെ ഒടുക്കം എന്റെ കണ്‍ കോണില്‍ വിരിഞ്ഞ ചിരിയെ കണ്ണ് നീരിന്റെ നിറമില്ലായ്മ എടുത്തു പോയി. അത് കൊണ്ട് ഒരിക്കലും കൂട്ടുകാരാ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടില്ല. കരയാന്‍ എനിക്കിഷ്ടമില്ല. ഞാന്‍  കരഞ്ഞുറങ്ങിയ രാത്രികളുടെ ഓര്‍മ്മകള്‍ എനിക്കെടുത്തു കളയണം. എന്നിട്ട് വേനല്‍ മഴ പെയ്തു തോര്‍ന്ന സന്ധ്യക്ക് നീ വന്നു കയറുമ്പോള്‍ നമുക്കൊരു യാത്...

യാത്രാമൊഴി

ദിവസങ്ങള്‍ക്ക് എങ്ങുമില്ലാത്ത നീളം  തിരിച്ചു പോകേണ്ട കാലം ആയിരിക്കുന്നു. ചെയ്തു തീരാന്‍ പണികളും മിച്ചം  അതിനിടയില്‍ എപോഴാണ് നീ എന്റെ മനസ്സില്‍ ഒരിത്തിരി ഇടത്ത് കയറി പറ്റിയത്??? യാത്ര ചോദിക്കേണ്ടത് എങ്ങനെ എന്ന് മനസ്സില്‍  ഉരുക്കഴിക്കുകയായിരുന്നു, ദിവസങ്ങളായി... പക്ഷേ, ഇന്ന് വൈകിട്ട് ചായകൊപ്പം  സംസാരിച്ചിരിക്കെ  എന്റെ കണ്ണുകളില്‍ നോക്കാതെ ശൂന്യതയില്‍ അഭയം തേടി  എന്നോട് നീ സംസാരിച്ചതോക്കെയും  എന്നോകെയോ ഞാന്‍ കേള്‍ക്കാന്‍  കൊതിച്ച വാക്കുകള്‍!!! സമ്മതിച്ചു, തോറ്റിരിക്കുന്നു...ഞാനും എന്റെ സ്നേഹവും  നിനക്കിത് തമാശ, എന്ന് ഞാന്‍ പറയില്ല കാരണം നിനക്ക് തമാശക്കും കാര്യത്തിനും ഇടക്കുള്ള വിടവ് വളരെ ചെറുതല്ലേ??? പിരിയാന്‍ മുഹൂര്‍ത്തം കുറിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത്  നിനക്കിനി ആരാണ് പണം കടം തരിക എന്ന്... നിന്റെ ഇല്ലാ പ്രസ്നാങ്ങല്ക്, ആരാണ് ചെവി തരിക??? നിനക്കിതോക്കെയും ചെറിയ, തീരെ ചെറിയ കാര്യങ്ങള്‍... എനിക്കോ ചെറിയ വലിയ കാര്യങ്ങള്‍... ചെറിയ കാര്യങ്ങള്‍ എന്ന് ഒന്നില്ല കൂട്ടുകാരാ... നീ പറഞ്ഞത് സമ്മതിക്കു...

ഒരു പൂമ്പാറ്റ കഥ

“അമ്മൂ, എണീക്ക്... മണി ഏഴായി” വാതിലില്‍ അമ്മയുടെ മുട്ട് കേട്ട് അമ്മു കണ്ണ് തുറന്നു. ഇളം വെയില്‍ മുഖത്ത്   തട്ടിയപ്പോള്‍ അമ്മു പയ്യെ കണ്ണ് ചിമ്മി. പല്ല് തേക്കുന്നതിനിടയില്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ താന്‍ അല്പം ചെറുതായോ  എന്നൊരു സംശയം. സംശയം നീക്കാന്‍ അമ്മയെ വിളിക്കണമെന്നു കരുതിയെങ്കിലും  വേണ്ടെന്നു വച്ചു. ദൈവമേ ഇന്ന് ജോലിക്ക് ചേരേണ്ട ദിവസമാണ്...ഇങ്ങനെ നിന്നാല്‍  മതിയോ. ? ശഡ പടന്ന് ഒരു കുളി കഴിഞ്ഞു വരുമ്പോഴേക്കും അമ്മുവിനു പിന്നെയും സംശയം. ശ്ശഡാ ഇതെന്തു പറ്റി. ആകെപ്പാടെ ഒരു വല്ലായ്മ. കുഴപ്പം ഒന്നുമില്ല എന്ന്   ഉറപ്പു വരുത്താന്‍ കണ്ണാടിയില്‍ നോക്കിയ അമ്മു കണ്ടത് ചുമലുകള്ക് മുകളില്‍ മുളച്ചു  വരുന്ന ചിറകുകള്‍!!! പെട്ടെന്ന് കണ്ടൊന്നു പേടിച്ചെങ്കിലും എന്തോ അമ്മൂന് തോന്നിയത് തുള്ളിച്ചാടാനാണ്. “ഹായ്, ചിറകുകള്‍..എനിക്ക് ദേ ചിറകു വച്ചു...കണ്ടോ അമ്മേ...” പറഞ്ഞു തീരുമ്പോഴേക്കും അമ്മു തോട്ടത്തില്‍ എത്തി. പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല.  അമ്മു പറന്നു പറന്നു തോട്ടത്തിലെ തൈതെങ്ങിന്‍റെ അറ്റത്തെ ഓലയില്‍ ഒന്ന് തൂങ്ങിയാടി. കുട്ടി...

ഒരു ചക്ക ഓര്‍മ്മ

 ഇന്നലെ രാവിലെ ഉണര്‍ന്നത് ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ്. അലാറം ഓഫ്‌ ആക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ദാ എന്‍റെ അമ്മച്ചി വിളിക്കുന്നു. "നമ്മുടെ പ്ലാവ് കായ്ച്ചു കുട്ടാ." ഫോണ്‍ ചെവിയോടു ചേര്‍ക്കുമ്പോള്‍ കേട്ടത് അമ്മച്ചിയുടെ സന്തോഷം നിറഞ്ഞ സ്വരം. കഴിഞ്ഞ തവണ മാവ് പൂതപ്പോഴും ഇതേ സന്തോഷത്തോടെയാണ് എന്നെ വിളിച്ചത്. "നീ വരുമ്പോഴേക്കും ചക്ക ഒക്കെ മൂത്തിട്ടുണ്ടാവും. അല്ലെങ്കില്‍ ചക്ക ഉപ്പേരി ഉണ്ടാക്കി വക്കില്ലേ കുട്ടാ നിനക്ക്?," ഞാന്‍ ഉണ്ടാവില്ലല്ലോ അവിടെ എന്ന് പരിഭവം പറയുമ്പോള്‍ മരുവശത്ത് നിന്ന് കേള്കുന്നത് അമ്മച്ചിയുടെ സമാധാനം. പതിവ് വാര്‍ത്തകള്‍ പിന്നീടായി. പത്രം വായിക്കുമ്പോഴും മെസ്സിലെ നീണ്ട ക്യുവില്‍ നില്കുമ്പോഴും ഒക്കെ മനസ്സില്‍ നാടിനെക്കുറിച്ചുള്ള ചിന്ത മാത്രമായി. ഉച്ചഭക്ഷണം ഇല്ലാതെ ഞങ്ങളുടെ അവസാനത്തെ പത്രത്തിന്‍റെ മിനുക്കു പണികള്‍ക്ക് ഇടയ്ക്കു വിശപ്പ്‌ കയറി വന്നപ്പോള്‍ ഓര്മ വന്നത് ആവി പാറുന്ന ചക്ക പുഴുക്കും കാന്താരി ചീനിയുടെ ചമ്മന്തിയും... ആ ഒരു ഓര്മ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം 'ഗോപ്സിലെ' ഉച്ചഭക്ഷണം സ്വാദോടെ കഴിച്ചു തീര്‍ത്തത്. മനസ്സ് നിറഞ്ഞു നിന്...