Skip to main content

ഭ്രാന്ത്

വണ്ടികളുടെ  ഇരമ്പല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന റോഡ്‌ സൈഡിലെ ഒരു പഴയ വീടാണ് അവളുടെ അഭയ കേന്ദ്രം. ഓടിട്ട വീടിന്റെ പഴയ മണം ഓരോ ദിവസവും അവള്‍ ജനിച്ചു വളര്‍ന്ന പഴയ വീടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയത് കൊണ്ട് മാത്രം അവിടം അവള്‍ക് പ്രിയപെട്ടതായി, ആ പഴയ നഗരത്തിലെ പൊടിപിടിച്ച ലൈബ്രറികളോളം ഇഷ്ടപെടുന്ന മറ്റൊരു സങ്കേതം.
ഒറ്റ  ദിവസം കൊണ്ട് മനസ്സിന് പുറത്താകി വാതിലടച്ച പഴയ കൂട്ടുകാരനോട് അവള്‍ക് എന്തൊക്കെയോ പറയണമെന്ന് തോന്നി, കരച്ചിലിന്റെ ദേഷ്യത്തിന്റെ പിന്‍ബലമില്ലാതെ.

ഒരുപാടു കാലത്തിന്റെ കാത്തിരുപ്പിനു ഒടുവിലാണ് നീ പറഞ്ഞത്, നിന്റെ മനസ്സിന്റെ ദുഷിപ്പിനെ കുറിച്ച്, കുറ്റബോധം തീണ്ടാത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടത് നിന്റെ ഉള്ളുകള്ളികള്‍. നിന്നോടുള്ള എന്റെ ആത്മാര്‍ധത നീ അറിയുന്നില്ലേ എന്നൊരു ചോദ്യവും പിന്നെ നിനക്ക് മാത്രം കഴിയുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ച ചിരിയും. സമ്മതിക്കുന്നു.തോല്‍വി എന്റേത്.
ഒരു നീണ്ട കത്ത് ആവാം എന്ന് കരുതിയാണ് പേന കൈയില്‍ എടുത്തത്‌. 
ഒരു വീഡിയോ call- ന്റെ ദൂരത്തു അയാള്‍ ചിരിച്ചു കൊണ്ട് വന്നപ്പോള്‍ ഏറെ ആലോചിച്ചു അവള്‍ വേണ്ടത് എന്തെന്ന്. പിന്നെ ഹെഡ് ഫോണില്‍ കേട്ട അയാളുടെ സ്വരത്തിന് യുദ്ധം ജയിച്ചവന്റെ സന്തോഷം. ഏതോ കൂട്ടുകാരനെ ചതിച്ച കഥയാണ്. പയ്യെ വളരെ പയ്യെ, അവള്‍ പറഞ്ഞു തുടങ്ങി.
" കൂട്ടുകാരാ, ഈ ദിവസങ്ങള്‍ അത്രയും ഞാന്‍ കേള്വിക്കാരി. ഇന്ന് , എന്റെ ദിവസമാണ്."
 സ്ക്രീനില്‍ കണ്ട അയാളുടെ മുഖത്ത് വക്രിച്ച ചിരി.
"നിന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൂടിയല്ലേ ഈ ദൂരമത്രയും താണ്ടി ഞാന്‍ നിന്നെ വിളിക്കുന്നത്‌"
"ശരി," മായ നല്ല ഭംഗിയില്‍ ചിരിച്ചു തൊണ്ട ശരിയാക്കി പറഞ്ഞു തുടങ്ങി.
"പറഞ്ഞു തീര്‍ന്ന വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണെന്ന് നീയാണ് എന്നെ പഠിപ്പിച്ചത്.അളവ് തൂക്കത്തിന്റെ തുലാസില്‍ സ്നേഹവും പണവും വച്ചാല്‍ നീ എന്റെ പണത്തെ സ്നേഹമെന്ന് പറഞ്ഞു താലോലിക്കുമായിരുന്നു എന്ന് പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. എന്റെ സ്നേഹത്തിനും സൌഹൃദത്തിനും നീ പേരിട്ടത് ഭ്രാന്തെന്ന് . അതും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നിന്നെ ഞാനെന്റെ സുഹൃത്തായി കരുതിയത്‌ നിന്റെ കണ്ണില്‍ ഒറ്റക്കായി പോയ ഒരു  കുഞ്ഞിന്റെ ദൈന്യത കണ്ടിട്ട് എന്ന് ഞാന്‍ പറയും. വാശിക്കാരനായ ഒരു കുഞ്ഞിന്റെ ഒറ്റപെടലിന്റെ ആഴം കണ്ടിട്ട്."
അവളുടെ വാകുകല്ക് കനം വക്കുന്നത് അറിഞ്ഞിട്ടാവണം അയാളുടെ മുഖത്തെ ഭാവങ്ങള്‍ പയ്യെ മാറുന്നത് അവള്‍ കണ്ടു. 
" എന്റെ ഒറ്റപെടലിന്  ഒറ്റയാള്‍ നാടകത്തിന്റെ അലോസരപെടുതുന്ന സൌന്ദര്യമെന്നു പറഞ്ഞു എന്നെ കൂടുതല്‍ ഒറ്റപ്പെട്ടു കാണണം എന്ന് പല്ലിറമ്മി ചിരിച്ച് ഞാന്‍ നിനക്കൊരു തമാശയാണെന്ന് രണ്ടു ദിവസം മുന്നേ പറഞ്ഞത് ഓര്‍മയുണ്ട്. നന്ദിയുണ്ട്. വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണെന്ന് നീ പറഞ്ഞത്  ഓര്‍കുന്നു. ഇനി നിന്റെ വാക്കുകള്‍ എനിക്കും വെറും വാക്കുകള്‍ മാതമാണ്."
"ഒന്ന് ചോദിക്കട്ടെ, കണ്ണ് നീര്‍ ചെറുചൂടുള്ള ഉപ്പുവെള്ളം മാത്രമാണെന്ന് നീ പറഞ്ഞത് കുറച്ച് ദിവസങ്ങള്‍ക് മുന്നേ അല്ലെ?"
മായയുടെ ചോദ്യത്തിന് അയാളുടെ ഉത്തരം ഒരു മൂളല്‍ മാത്രമായി. 

ഓര്‍മകളുടെ,മഴയുടെ സൌന്ദര്യത്തെ കുറിച്ച് ഞാന്‍ പറഞ്ഞപോഴോക്കെയും നീ പറഞ്ഞു :" അത് നിന്റെ ഭ്രാന്തന്‍ കാഴ്ച. എനിക്ക് ഇന്നലെകലെക്കളും പ്രിയം മറ്റെന്നാളിനെ. നിന്റെ emotional ജല്പനങ്ങള്‍."
"നന്ദിയുണ്ട്  ഒരുപാട്. ഈ കുറച്ച് മാസങ്ങല്കുള്ളില്‍ ഓര്‍മകളില്‍ ജീവിക്കാതിരിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു . ഇന്ന് ...ഇന്നില്‍ ജീവിക്കാന്‍ ഇഷ്ടം. ഒന്നോര്‍ത്താല്‍ എന്നെയും നിന്നെയും ബന്ധിപ്പിക്കുന്നത് ചില ഓര്‍മ്മകള്‍, നീ പറയുമ്പോലെ കുറെ emotional drama നിറഞ്ഞ ഓര്‍മ്മകള്‍. പിന്നെ ഇതൊക്കെ വെറും വാക്കുകള്‍. ഇന്നലെകളെ ചുമക്കുന്ന പാവം മനുഷ്യന്റെ വാക്കുകള്‍."
"നിന്റെ കണ്ണുകള്‍ എന്താണ് ചുവന്നിരിക്കുന്നത്? കരടു പോയോ? കണ്ണ് നിറഞ്ഞിരിക്കുന്നു. കണ്ണ് നീര്‍ ചൂടുള്ള ഉപ്പുവെള്ളം മാത്രം."

"ഞാന്‍ ഞാനയിരിക്കുന്നിടത്തോളം സ്നേഹം എന്ന മണ്ടന്‍ ആശയം തലയില്‍ നിന്നിരക്കില്ല എന്ന് പറഞ്ഞത് കുറെ നാള്‍ മുന്പനെന്നു തോന്നുന്നു.പിന്നെ ഇന്ന് ഞാന്‍ ചെയ്യുന്നതൊക്കെയും മറ്റന്നാലിലേക്കുള്ള investment ആണെന്ന് പറഞ്ഞു ചിരിച്ചത് കുറച്ച് ദിവസം മുന്‍പ് അല്ലെ? ഇപ്പൊ ഈ കണ്ണുനീര്‍ അതുപോലൊരു investment ആവും അല്ലെ? നീ പുതിയ കളികള്‍ കണ്ടെത്തുന്നതില്‍ കേമനാണെന്ന് അറിയാം. പക്ഷെ നോക്ക്, എനിക്ക് ഈ വാക്കുകള്‍ കൊണ്ടുള്ള കളികള്‍ മടുത്തിരിക്കുന്നു. നമുക്ക് മതിയാക്കാം ഈ കളി. എന്ത് പറയുന്നു?"

"ഈ കാലമത്രയും നീ പറഞ്ഞു. ഇന്ന് എന്റെ ഊഴമാണ്. ഭ്രാന്ത് ഉള്ളവര്‍ക് മായക്കാഴ്ചകളുടെ ഓരം ചേര്‍ന് നടക്കാനാണ് ഇഷ്ടം എന്ന് നീ പറയാറില്ലേ. എനിക്കും അതാണിഷ്ടം. നിന്റെ മറ്റന്നാള്‍ നിന്നെ കാത്തിരിക്കുന്നു. വേഗമാവട്ടെ. ഞാനെന്റെ ഭ്രാന്തിന്റെ  സഞ്ചി  എടുക്കുന്നു, ഇന്നിലേക്ക്‌. പിന്നെ ഇതൊക്കെ വെറും വാക്കുകള്‍ മാത്രം. ഓര്‍മ്മകള്‍ നമ്മള്‍ പേറുന്ന ഭാരമുള്ള പൊക്കനസഞ്ചികളും."

പിന്നെ നന്നായൊന്നു ചിരിച്ച് ഒന്ന് കൂടി സ്വരം മയപ്പെടുത്തി അവള്‍ പറഞ്ഞു " ഞാന്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാം, അതുകൊണ്ട് എന്റെ ഓര്‍മകളുടെ അരികില്‍ പോലും വരാതെ എന്നെയ്കുമായി ഉപേക്ഷിച്ചു പോകാന്‍ വണ്ണം ഞാന്‍ ക്ഷമിക്കുന്നു."

പിന്നെ വാകുകളുടെ കളി നിര്‍ത്തി end call ബട്ടണ്‍ അമര്‍ത്തി അവള്‍ ഇന്നിലേക്ക്‌ തിരിച്ചു വന്നു, അയാളെ മറ്റന്നാളില്‍  ജീവിക്കാന്‍ വിട്ട്. 







Comments

Popular posts from this blog

മനുഷ്യനും ജിന്നും

  മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു. തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ   ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ. കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട്  മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.        കഥക്കുള്ളിലെ മറ്റൊരു കഥയിൽ  നിന്ന്,  അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.   ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ  കഥയെ    തേടുന്ന അഡ്വഞ്ചറസ്    ആയ ഒരു ഭ്രാന്തിയും.   മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്...

തേങ്ങുന്ന മലയാളി പുരുഷന്മാര്‍ !!!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ??? ‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!! ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ്...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...