Skip to main content

ഒരു ചക്ക ഓര്‍മ്മ

 ഇന്നലെ രാവിലെ ഉണര്‍ന്നത് ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ്. അലാറം ഓഫ്‌ ആക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ദാ എന്‍റെ അമ്മച്ചി വിളിക്കുന്നു.
"നമ്മുടെ പ്ലാവ് കായ്ച്ചു കുട്ടാ."
ഫോണ്‍ ചെവിയോടു ചേര്‍ക്കുമ്പോള്‍ കേട്ടത് അമ്മച്ചിയുടെ സന്തോഷം നിറഞ്ഞ സ്വരം. കഴിഞ്ഞ തവണ മാവ് പൂതപ്പോഴും ഇതേ സന്തോഷത്തോടെയാണ് എന്നെ വിളിച്ചത്.

"നീ വരുമ്പോഴേക്കും ചക്ക ഒക്കെ മൂത്തിട്ടുണ്ടാവും. അല്ലെങ്കില്‍ ചക്ക ഉപ്പേരി ഉണ്ടാക്കി വക്കില്ലേ കുട്ടാ നിനക്ക്?," ഞാന്‍ ഉണ്ടാവില്ലല്ലോ അവിടെ എന്ന് പരിഭവം പറയുമ്പോള്‍ മരുവശത്ത് നിന്ന് കേള്കുന്നത് അമ്മച്ചിയുടെ സമാധാനം.

പതിവ് വാര്‍ത്തകള്‍ പിന്നീടായി. പത്രം വായിക്കുമ്പോഴും മെസ്സിലെ നീണ്ട ക്യുവില്‍ നില്കുമ്പോഴും ഒക്കെ മനസ്സില്‍ നാടിനെക്കുറിച്ചുള്ള ചിന്ത മാത്രമായി.

ഉച്ചഭക്ഷണം ഇല്ലാതെ ഞങ്ങളുടെ അവസാനത്തെ പത്രത്തിന്‍റെ മിനുക്കു പണികള്‍ക്ക് ഇടയ്ക്കു വിശപ്പ്‌ കയറി വന്നപ്പോള്‍ ഓര്മ വന്നത് ആവി പാറുന്ന ചക്ക പുഴുക്കും കാന്താരി ചീനിയുടെ ചമ്മന്തിയും...
ആ ഒരു ഓര്മ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം 'ഗോപ്സിലെ' ഉച്ചഭക്ഷണം സ്വാദോടെ കഴിച്ചു തീര്‍ത്തത്.

മനസ്സ് നിറഞ്ഞു നിന്ന ചക്ക ഓര്‍മകള്‍ക്ക് പകരം വക്കാന്‍  ഒന്നുമില്ലാതെ വൈകിട്ട് മെസ്സിലെ വേവാത്ത ചോറു തീരെ എരിവ് ഇല്ലാത്ത ദാല്‍ കൂട്ടി കഴിക്കുമ്പോള്‍ എന്തോ കരയാന്‍ ആണ് തോന്നിയത്. ഞങ്ങളുടെ പഴയ തൊടിയിലെ മൂനാള്‍ ചേര്‍ന് വട്ടം പിടിച്ചാല്‍ മാത്രം എത്തുന്ന 'അമ്മച്ചി പ്ലാവ്', കായ്കുമ്പോള്‍ തന്നെ ദിവാരന്‍ ചേട്ടന്‍ പറയും " സാറേ പ്ലാവ് കായ്ച്ചല്ലോ. ആദ്യത്തെ ചക്ക ഞാന്‍ തന്നെ ഇട്ടോണ്ട് പോകുവേ".

കുടവയറ് തടവി ദിവാരന്‍ ചെട്ടനോടുള്ള എല്ലാ ഇഷ്ടതോടും അച്ചായി പറയും, "വിളിക്കാം ദിവാരാ...കെട്ട് ഇറങ്ങുംബോളും ഈ ഓര്മ വേണം."

വേയ്ക്കുന്ന കാലുകളില്‍ സര്കസ് കളിച്ചു ദിവാരന്‍ ചേട്ടന്‍ നടന്നു മറയുമ്പോള്‍ വീടിന്റെ മുന്പിലെ ആനിയുടെ (ആഞ്ഞിലിക്ക് ഞങ്ങളുടെ നാട്ടില്‍ ആനി എന്നാണ് പറയുക ) ചുവട്ടില്‍ അച്ചായിയുടെ വിരലില്‍ തുങ്ങി ഞാനും ഉണ്ടാവും.
പിന്നെ കുറെ കഴിഞ്ഞു ആനി വെട്ടികലഞ്ഞിട്ടും കുറേകാലം അവിടെ ഞങ്ങളുടെ ഇടവഴിയിലേക്കു നോക്കി ഇരിക്കുമായിരുന്നു ഞാന്‍.


ചക്ക ഇടല്‍ ഒരു ആചാരം പോലെ ആയിരുന്നു ഞങ്ങള്‍ക്. ഞാനാണ്‌ ദിവാരന്‍ ചേട്ടനെ വിളിക്കാന്‍ പോവാറ്. വലിയ വടം കെട്ടിയാണ് ചക്ക ഇറക്കുക. എല്ലാതവണയും താഴത്തെ വീടിലെ അമ്മ പറയും,  സാറിന്റെ വീടിലെ ചക്ക ഒരെണ്ണം ഉണ്ടേല്‍ നാലു വീടുകര്കും പുഴുങ്ങാനും വറക്കാനും ആയി എന്ന്.

ചക്ക ഇടുന്ന സമയം ആയാല്‍ പിന്നെ ഞാനും എന്‍റെ ചേച്ചിയും എന്ത് സ്നേഹം ആണെന്നോ. അമ്മമാര്‍ ചക്ക ഒരുക്കുമ്പോള്‍ പച്ച ചുള എടുത്തോണ്ട് ഓടുക എന്‍റെ  ജോലിയാണ്. തേന്‍ ചേച്ചി തന്നെ സംഘടിപ്പിക്കുകയാണ് പതിവ്. ലക്ഷ്മിചെച്ചി തലേ വര്ഷം കൊണ്ട് വന്ന തേന്‍ പിന്നെയും മിച്ചം ഉണ്ടാവുമെങ്കിലും അമ്മച്ചി ഒന്നും പറയില്ലെങ്കിലും, ഇത്തരം ചെറിയ മോഷണങ്ങള്‍ ആയിരുന്നു ഞങ്ങള്‍ക് ആകെ ഉണ്ടായിരുന്നത്. പിന്നെ വെറുതെ ആണെങ്കിലും അമ്മച്ചി ഞങ്ങളെ ഒന്ന് വഴക്ക് പറയും.

"ഉള്ള ചക്ക ചുള എല്ലാം തിന്നു വയര് കേടാക്കും. എത്ര പറഞ്ഞാലും രണ്ടും കേള്‍കില്ല. മണീ അവിടെ നില്‍ക്കാന്‍.."

എല്ലാ തവണയും വെറുതെ ഒരു അടി എങ്കിലും അമ്മച്ചിയുടെ കൈയില്‍ നിന്നും കിട്ടാന്‍ എങ്കിലും മോഹിച്ചാണ് ഓടലും വേണ്ടാത്ത മോഷണവും ഒകെ. വഴക്ക് പറഞ്ഞിട്ട് അവിടെ ഇരുന്നു ചിരിക്കുന്ന കാണുമ്പോള്‍ പിന്നെ പാവം അമ്മച്ചിയെ എങ്ങനെ ഉപദ്രവിക്കും? പിന്നെ ഒരു കത്തി ഒകെ എടുത്തു ഞങ്ങളും കൂടും. പത്തെ പത്തു മിനുട്ടില്‍ കൈ മുറിച്ചു ചൂണ്ടു വിരലില്‍ മുറിവെണയില്‍ മുക്കിയ തുണിയും ചുറ്റിയാണ് പിന്നത്തെ കലാപരിപാടി.

താഴത്തെ അമ്മയും അമ്മച്ചിയും ഒക്കെ കയില്‍ പറ്റിപിടിച്ച മുളഞ്ഞില്‍ കളയുക മണ്ണെണ്ണ തൂതിട്ടാണ്. വെളിച്ചെണ്ണ പറ്റിയാല്‍ മതിയെന്ന് എത്ര പറഞ്ഞാലും അവരാരും കേള്കാരെ ഇല്ല. മന്നെന്നയുടെ മണമുള്ള കൈ ഒന്ഗികൊണ്ട് വരുമ്പോഴേ ഞാന്‍ സ്ഥലം കാലിയാക്കാന്‍ കൂട്ടാക്കിയിരുന്നുല്ലു..

 എന്നാണ് അതുപോലൊരു ചക്ക ഓര്മ വീണ്ടും...???

Comments

Popular posts from this blog

മനുഷ്യനും ജിന്നും

  മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു. തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ   ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ. കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട്  മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.        കഥക്കുള്ളിലെ മറ്റൊരു കഥയിൽ  നിന്ന്,  അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.   ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ  കഥയെ    തേടുന്ന അഡ്വഞ്ചറസ്    ആയ ഒരു ഭ്രാന്തിയും.   മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്...

തേങ്ങുന്ന മലയാളി പുരുഷന്മാര്‍ !!!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ??? ‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!! ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ്...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...