എന്നോ മനപ്പൂര്‍വ്വം മറന്നു വച്ച എന്റെ തൂലികയെ ഞാന്‍ തിരിച്ചെടുക്കുന്നു.
ഈ രാത്രി ഇനി തിരിച്ചു വരില്ലല്ലോ..
ഒരിക്കല്‍ അക്ഷരങ്ങള്‍ക്ക് മഷി പകരാന്‍ എന്നെ ഒരു പാട് നിര്‍ബന്ധിച്ച എന്റെ
സുഹൃത്തിന്‍റെ വാക്കുകളില്‍ വീണ്ടും ആ പഴയ സൌഹൃദത്തിന്‍റെ കുളിര്‍മ. നിന്റെ അക്ഷരങ്ങള്‍ക്ക് ജീവനുണ്ടാവട്ടെ എന്ന്, കാതില്‍ മുഴങ്ങിയ വാക്കുകള്‍ക് വേനല്‍ മഴയുടെ സൌന്ദര്യം... എനിക്ക് ക്ഷ്മിക്കാതെ വയ്യ...മറക്കാതെ വയ്യ.
മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, അനുഭവങ്ങളുടെ ചൂടില്‍ ഉരുക്കിയ അക്ഷരങ്ങള്‍ കടലാസ്സില്‍ നിരത്തുകയെ വേണ്ടു. ഈ രാത്രി ഒരു തുടക്കമാവട്ടെ...
ഇനിയും എന്റെ ഉള്ചൂടില്‍ ഉരിക്കിയെടുത്ത അക്ഷരങ്ങളെ നഷ്ടപെടുത്താന്‍ എനിക്ക് വയ്യ.
ഈ രാത്രി ഇനി തിരിച്ചു വരില്ലല്ലോ...
Comments
Post a Comment