Skip to main content

Posts

ഒരു പൂമ്പാറ്റ കഥ

“അമ്മൂ, എണീക്ക്... മണി ഏഴായി” വാതിലില്‍ അമ്മയുടെ മുട്ട് കേട്ട് അമ്മു കണ്ണ് തുറന്നു. ഇളം വെയില്‍ മുഖത്ത്   തട്ടിയപ്പോള്‍ അമ്മു പയ്യെ കണ്ണ് ചിമ്മി. പല്ല് തേക്കുന്നതിനിടയില്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ താന്‍ അല്പം ചെറുതായോ  എന്നൊരു സംശയം. സംശയം നീക്കാന്‍ അമ്മയെ വിളിക്കണമെന്നു കരുതിയെങ്കിലും  വേണ്ടെന്നു വച്ചു. ദൈവമേ ഇന്ന് ജോലിക്ക് ചേരേണ്ട ദിവസമാണ്...ഇങ്ങനെ നിന്നാല്‍  മതിയോ. ? ശഡ പടന്ന് ഒരു കുളി കഴിഞ്ഞു വരുമ്പോഴേക്കും അമ്മുവിനു പിന്നെയും സംശയം. ശ്ശഡാ ഇതെന്തു പറ്റി. ആകെപ്പാടെ ഒരു വല്ലായ്മ. കുഴപ്പം ഒന്നുമില്ല എന്ന്   ഉറപ്പു വരുത്താന്‍ കണ്ണാടിയില്‍ നോക്കിയ അമ്മു കണ്ടത് ചുമലുകള്ക് മുകളില്‍ മുളച്ചു  വരുന്ന ചിറകുകള്‍!!! പെട്ടെന്ന് കണ്ടൊന്നു പേടിച്ചെങ്കിലും എന്തോ അമ്മൂന് തോന്നിയത് തുള്ളിച്ചാടാനാണ്. “ഹായ്, ചിറകുകള്‍..എനിക്ക് ദേ ചിറകു വച്ചു...കണ്ടോ അമ്മേ...” പറഞ്ഞു തീരുമ്പോഴേക്കും അമ്മു തോട്ടത്തില്‍ എത്തി. പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല.  അമ്മു പറന്നു പറന്നു തോട്ടത്തിലെ തൈതെങ്ങിന്‍റെ അറ്റത്തെ ഓലയില്‍ ഒന്ന് തൂങ്ങിയാടി. കുട്ടി...

ഒരു ചക്ക ഓര്‍മ്മ

 ഇന്നലെ രാവിലെ ഉണര്‍ന്നത് ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ്. അലാറം ഓഫ്‌ ആക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ദാ എന്‍റെ അമ്മച്ചി വിളിക്കുന്നു. "നമ്മുടെ പ്ലാവ് കായ്ച്ചു കുട്ടാ." ഫോണ്‍ ചെവിയോടു ചേര്‍ക്കുമ്പോള്‍ കേട്ടത് അമ്മച്ചിയുടെ സന്തോഷം നിറഞ്ഞ സ്വരം. കഴിഞ്ഞ തവണ മാവ് പൂതപ്പോഴും ഇതേ സന്തോഷത്തോടെയാണ് എന്നെ വിളിച്ചത്. "നീ വരുമ്പോഴേക്കും ചക്ക ഒക്കെ മൂത്തിട്ടുണ്ടാവും. അല്ലെങ്കില്‍ ചക്ക ഉപ്പേരി ഉണ്ടാക്കി വക്കില്ലേ കുട്ടാ നിനക്ക്?," ഞാന്‍ ഉണ്ടാവില്ലല്ലോ അവിടെ എന്ന് പരിഭവം പറയുമ്പോള്‍ മരുവശത്ത് നിന്ന് കേള്കുന്നത് അമ്മച്ചിയുടെ സമാധാനം. പതിവ് വാര്‍ത്തകള്‍ പിന്നീടായി. പത്രം വായിക്കുമ്പോഴും മെസ്സിലെ നീണ്ട ക്യുവില്‍ നില്കുമ്പോഴും ഒക്കെ മനസ്സില്‍ നാടിനെക്കുറിച്ചുള്ള ചിന്ത മാത്രമായി. ഉച്ചഭക്ഷണം ഇല്ലാതെ ഞങ്ങളുടെ അവസാനത്തെ പത്രത്തിന്‍റെ മിനുക്കു പണികള്‍ക്ക് ഇടയ്ക്കു വിശപ്പ്‌ കയറി വന്നപ്പോള്‍ ഓര്മ വന്നത് ആവി പാറുന്ന ചക്ക പുഴുക്കും കാന്താരി ചീനിയുടെ ചമ്മന്തിയും... ആ ഒരു ഓര്മ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം 'ഗോപ്സിലെ' ഉച്ചഭക്ഷണം സ്വാദോടെ കഴിച്ചു തീര്‍ത്തത്. മനസ്സ് നിറഞ്ഞു നിന്...

ഈ രാത്രി ഇനി തിരിച്ചു വരില്ല

 എന്നോ മനപ്പൂര്‍വ്വം മറന്നു വച്ച എന്റെ തൂലികയെ ഞാന്‍ തിരിച്ചെടുക്കുന്നു. ഈ രാത്രി ഇനി തിരിച്ചു വരില്ലല്ലോ.. ഒരിക്കല്‍ അക്ഷരങ്ങള്‍ക്ക് മഷി പകരാന്‍ എന്നെ ഒരു പാട് നിര്‍ബന്ധിച്ച എന്റെ സുഹൃത്തിന്‍റെ വാക്കുകളില്‍ വീണ്ടും ആ പഴയ സൌഹൃദത്തിന്‍റെ കുളിര്‍മ. നിന്റെ അക്ഷരങ്ങള്‍ക്ക് ജീവനുണ്ടാവട്ടെ എന്ന്, കാതില്‍ മുഴങ്ങിയ വാക്കുകള്‍ക് വേനല്‍ മഴയുടെ സൌന്ദര്യം... എനിക്ക് ക്ഷ്മിക്കാതെ വയ്യ...മറക്കാതെ വയ്യ. മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, അനുഭവങ്ങളുടെ ചൂടില്‍ ഉരുക്കിയ അക്ഷരങ്ങള്‍ കടലാസ്സില്‍ നിരത്തുകയെ വേണ്ടു. ഈ രാത്രി ഒരു തുടക്കമാവട്ടെ... ഇനിയും എന്റെ ഉള്ചൂടില്‍ ഉരിക്കിയെടുത്ത അക്ഷരങ്ങളെ നഷ്ടപെടുത്താന്‍ എനിക്ക്  വയ്യ. ഈ രാത്രി ഇനി തിരിച്ചു വരില്ലല്ലോ...